കോണ്‍ഗ്രസും ബി.ജെ.പിയും യുവജനങ്ങളെ അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്നു -ഇ.പി. ജയരാജൻ
text_fieldsതിരുവനന്തപുരം: ആശയദാരിദ്ര്യം അനുഭവിക്കുന്ന കോണ്‍ഗ്രസും ബി.ജെ.പിയും ശൂന്യാകാശത്തുനിന്ന് ആരോപണങ്ങളുണ്ടാക്കി യുവജനങ്ങളെ അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്നെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ.
സി.പി.എം ജില്ല സെക്രട്ടറിക്ക് കത്ത് അയക്കാനുള്ള അവകാശം പാര്‍ട്ടി അംഗങ്ങള്‍ക്കുണ്ട്. കത്തിന്റെ ഉള്ളടക്കത്തില്‍ തെറ്റും ശരിയും ഉണ്ടായേക്കാം. അങ്ങനെയൊരു കത്ത് ലഭിച്ചില്ലെന്ന് ആനാവൂര്‍ നാഗപ്പന് വ്യക്തമാക്കിയിട്ടുണ്ട്. കിട്ടാത്ത കത്തിന് മറുപടിയായി ആനാവൂര്‍ നാഗപ്പന് മേയര്‍ക്ക് കത്ത് കൊടുക്കുകയോ എന്തെങ്കിലും നിർദേശം നല്‍കുകയോ ഉണ്ടായിട്ടില്ല.
വ്യാജ കത്തിന്റെ ഉള്ളടക്കത്തില്‍ പറഞ്ഞ ഒഴിവുകളിലേക്ക് ഇതുവരെ നിയമനവും നടത്തിയിട്ടില്ല. അത്തരമൊരു വിഷയത്തിന്മേലാണ് അക്രമ സമരങ്ങള്‍ നടക്കുന്നത്. സമരക്കാര്‍ സ്വയംപരിശോധന നടത്തണം. പ്രതിപക്ഷം സമരം പിന്‍വലിച്ച് ജനങ്ങളോട് ക്ഷമചോദിക്കണമെന്നും അദ്ദേഹം വാർത്തക്കുറിപ്പിൽ അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

