യോഗിയുടെ മുഖം മിനുക്കിയ പി.ആർ ഏജൻസിയുമായുള്ള സംസ്ഥാന സർക്കാറിന്‍റെ കരാറിനെതിരെ കോൺഗ്രസ്
text_fieldsതിരുവനന്തപുരം: ഉത്തർ പ്രദേശിലെ ഹാഥറസിൽ പെൺകുട്ടിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഉത്തർ പ്രദേശ് സർക്കാറിന്‍റെ മുഖം മിനുക്കിയ കൺസെപ്റ്റ് കമ്യൂണിക്കേഷനുമായി കേരള സർക്കാർ കരാറൊപ്പിട്ടതിനെതിരെ കോൺഗ്രസ് രംഗത്തെത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപനദിനത്തിൽ സമൂഹമാധ്യമങ്ങളില്‍ നൽകിയ പരസ്യത്തിന് സര്‍ക്കാർ ചെലവാക്കിയത് 1.5 കോടി രൂപയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
കോൺഗ്രസ് ഔദ്യോഗിക പേജിൽ പങ്കുവെച്ച കുറിപ്പ്
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ പരസ്യത്തിനായി പണമൊഴുക്കി സര്‍ക്കാര്‍.
തെരഞ്ഞെടുപ്പ് പ്രഖ്യാപനദിനത്തിൽ സമൂഹമാധ്യമങ്ങളില്‍ നൽകിയ പരസ്യത്തിന് സര്‍ക്കാരിന് ചെലവായത് 1.5 കോടി രൂപയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
സര്‍ക്കാരിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന പി ആര്‍ കമ്പനിക്കാണ് 26ന് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപ് തുക അനുവദിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശിലെ ഹത്രാസിൽ പെണ്‍കുട്ടിക്ക് നേരെയുണ്ടായ ആക്രമണത്തിൽ യോഗി ആദിത്യനാഥ് സര്‍ക്കാരിനെ മുഖം രക്ഷിക്കാൻ ശ്രമിച്ച് വിവാദത്തിലായ കമ്പനിക്കാണ് പിണറായി സര്‍ക്കാര്‍ കരാര്‍ നൽകിയിരിക്കുന്നത്.മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോണ്‍സെപ്റ്റ് കമ്യൂണിക്കേഷനെയാണ് കേരളാ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഡിജിറ്റൽ മീഡിയ ക്രിയേറ്റീവ് ഏജൻസിയായി ടെൻഡറിലൂടെ നിയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

