ആലപ്പുഴയിൽ ബാബുപ്രസാദിെൻറ വരവിൽ കെ.സി വേണുഗോപാൽ വിഭാഗത്തിന് കടുത്ത അതൃപ്തി
text_fieldsആലപ്പുഴ: ബാബുപ്രസാദ് ഡി.സി.സി പ്രസിഡൻറ് സ്ഥാനത്തേക്ക് വന്നതോടെ കെ.സി. വേണുഗോപാൽ വിഭാഗത്തിന് കടുത്ത അതൃപ്തി. ഹൈകമാൻഡിൽ സ്വാധീനം ചെലുത്തി പട്ടികയിൽ അവസാനംവരെ ഇടംപിടിച്ച കെ.പി. ശ്രീകുമാർ പുറത്തായതിെൻറ െഞട്ടലിലാണ് ജില്ലയിലെ പല മുതിർന്ന നേതാക്കളും.
തുടക്കത്തിൽ ബാബുപ്രസാദിെൻറ പേരാണ് പരിഗണിച്ചത്. എന്നാൽ, മികച്ച സംഘാടകനും ഓടിനടന്ന് കാര്യങ്ങൾ നടത്തുന്ന ശ്രീകുമാറിെൻറ പേര് സജീവ പരിഗണനക്ക് എത്തിയപ്പോഴാണ് രമേശ് ചെന്നിത്തലയുടെ ഇടപെടലുണ്ടായത്. ഗ്രൂപ് വടംവലിയിൽ സ്വന്തം തട്ടകത്തിൽ കരുത്തുകാട്ടാൻ സാമുദായിക പിൻബലം അടക്കമുള്ള വിഷയങ്ങൾ ചെന്നിത്തല അവതരിപ്പിച്ചതോടെയാണ് കെ.സിയുടെ പിന്മാറ്റമെന്നാണ് സൂചന.
ഡി.സി.സി പദവി കിട്ടിയില്ലെങ്കിൽ പ്രതിപക്ഷ നേതാവ് സ്ഥാനംകൂടി നഷ്ടമായ ചെന്നിത്തലക്ക് വലിയ തിരിച്ചടിയാകുമായിരുന്നു. ചെന്നിത്തലയുടെ നീക്കത്തെ തടയാൻ കഴിയാതെ നിരാശയിലായ ചില നേതാക്കൾ പ്രത്യക്ഷത്തിൽ എതിർപ്പ് പ്രകടിപ്പിക്കുന്നില്ല. എന്നാൽ, കെ.പി. ശ്രീകുമാറിെന പ്രതീക്ഷിച്ച് പോസ്റ്റർ അടക്കമുള്ളവ തയാറാക്കിയ സാധാരണപ്രവർത്തകർ ഫേസ്ബുക്കിലൂടെ വിമർശനം അഴിച്ചുവിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

