Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
pv anvar and Nana Addo Dankwa Akufo-Addo
cancel
Homechevron_rightNewschevron_rightKeralachevron_rightപി.വി. അൻവറിനെ...

പി.വി. അൻവറിനെ വിട്ടുതരൂ; ഘാന പ്രസിഡൻറി​െൻറ ഫേസ്​ബുക്ക്​ പേജിൽ നിറഞ്ഞാടി കോൺഗ്രസ്​ പ്രവർത്തകർ

text_fields
bookmark_border

മലപ്പുറം: പി.വി. അൻവർ എം.എൽ.എയെ വിട്ടുതരണമെന്ന്​ ഘാന പ്രസിഡൻറി​െൻറ ഫേസ്​ബുക്ക്​ പേജിൽ ​േകാൺഗ്രസ്​ പ്രവർത്തകർ. ഘാനയുടെ പ്രസിഡൻറ്​ നാന അഡോ ഡാൻ​േങ്ക്വ അകുഫോ അഡ്ഡോയുടെ ​ഒൗദ്യോഗിക ഫേസ്​ബുക്ക്​ പേജിലാണ്​ അൻവർ എം.എൽ.എയെ വിട്ടുതരണമെന്ന കമൻറുമായി ​േകാൺഗ്രസ്​ പ്രവർത്തകർ രംഗത്തെത്തിയത്​.

രണ്ട്​ ദിവസം മുമ്പിട്ട ഒരു പോസ്​റ്റിലാണ്​ കോൺഗ്രസുകാർ കൂട്ടത്തോടെ കമൻറുമായി എത്തിയത്​. അൻവറിനെ കാണാനില്ലെന്ന്​ ഒരാഴ്​ച മുമ്പ്​ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർ നിലമ്പൂർ പൊലീസിൽ പരാതി നൽകിയിരുന്നു.

പ​രാ​തി​ക്കാ​രെ​ല്ലാം ക്ഷ​മി​ക്ക​ണം, താ​ൻ ആ​ഫ്രി​ക്ക​യി​ലാ​ണെ​ന്നാ​ണ് അന്ന്​ പി.വി. അൻവർ മ​റു​പ​ടി നൽകിയത്​. 'പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന​തി​നൊ​പ്പം താ​നൊ​രു ബി​സി​ന​സ്കാ​ര​ൻ കൂ​ടി​യാ​ണ്. രാ​ഷ്​​ട്രീ​യ​പ്ര​വ​ർ​ത്ത​ന​മ​ല്ല ത‍‍െൻറ വ​രു​മാ​ന​മാ​ർ​ഗം. അ​ല​വ​ൻ​സി​നെ​ക്കാ​ൾ ഏ​റി​യ തു​ക ഓ​രോ​മാ​സ​വും ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​ന്നു​ണ്ട്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി‍െൻറ തി​ര​ക്കി​ന് ശേ​ഷം ബി​സി​ന​സ് ആ​വ​ശ‍്യ​ത്തി​നാ​ണ് വി​ദേ​ശ​ത്തേ​ക്ക് വ​ന്ന​ത്' -പി.വി. അൻവർ മറുപടിയിൽ വ്യക്​തമാക്കിയിരുന്നു.

ഇതിനിടെയാണ്​ പുതിയ കമൻറ്​ യുദ്ധം. ഘാന ​പ്രസിഡന്‍റിന്‍റെ പോസ്റ്റിന്​ താഴെ മലയാളത്തിലാണ്​ കൂടുതൽ കമൻറുകളും. ചിലർ ഇംഗ്ലീഷിലും ഇട്ടിട്ടുണ്ട്. ഞങ്ങളുടെ അൻവർ എം.എൽ.എയെ വിട്ടുതരൂ, തോളിൽ ചളി പുരണ്ട്​ തോർത്തിട്ടയാൾ അങ്ങോട്ട്​ വന്നിരുന്നു. അയാളെ വിട്ടുതരണം, ഇനിയൊരു യുദ്ധം അൻവറിന്​ വേണ്ടിയുള്ളതാകും, ജപ്പാനിൽ നിന്നും കാർമേഘം എത്തിക്കാൻ ആകെയുള്ള ഒരാളാണ്​ അദ്ദേഹം, രണ്ടടി കൊടുത്തി​െട്ടങ്കിലും തുറന്ന്​ വിടൂ...ഇങ്ങനെയാണ്​ കമൻറുകൾ. ആയിരത്തഞ്ഞൂറോളം കമൻറുകളാണ്​ പോസ്​റ്റിന്​ വന്നിരിക്കുന്നത്​. ഇതിൽ ഭൂരിപക്ഷവും മലയാളികളു​ടെതാണ്​.

Posted by Nana Addo Dankwa Akufo-Addo on Monday, 1 February 2021

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pv anvar mlaGhana president
News Summary - Congress activists fill Ghanaian president's Facebook page
Next Story