കോൺഗ്രസ് പ്രവർത്തകന് സി.പി.എം നേതാവിന്റെ മർദനം
text_fieldsമല്ലപ്പള്ളി: സ്കൂളിന്റെ ശോച്യാവസ്ഥ ചാനൽ പ്രവർത്തകരെ ബോധ്യപ്പെടുത്താൻ ചെന്ന കോൺഗ്രസ് പ്രവർത്തകന് മർദനം. കുന്നന്താനം പാലക്കാത്തകിടി സെന്റ് മേരീസ് ഹൈസ്കൂളിൽ കോൺഗ്രസ് പ്രവർത്തകനെ സി.പിഎം നേതാവും പി.ടി.എ പ്രസിഡന്റുമായ എസ്.വി. സുബിൻ മർദിച്ചതായാണ് പരാതി.
പാലക്കാത്തകിടി ചേലക്കൽ അരുൺ ബാബുവിനാണ് മർദനമേറ്റത്. എസ്.വി. സുബിൻ മുൻ ജില്ല പഞ്ചായത്ത് അംഗമാണ്. 2017ൽ സ്കൂളിന് സർക്കാർ മൂന്നുകോടി രൂപയും എം.എൽ.എ ഒരുകോടി രൂപയും അനുവദിച്ചതാണ്. 2020ൽ മുഖ്യമന്ത്രി ഓൺലൈനിൽ തറക്കല്ലിടലും നടത്തിയെങ്കിലും പിന്നീട് ഒരു പണിയും നടന്നില്ല. അസഭ്യം പറഞ്ഞ് ഓടിയെത്തി തന്നെ മർദിക്കുകയായിരുന്നെന്ന് അരുൺ ബാബു പറഞ്ഞു. കീഴ്വായ്പ്പൂര് പൊലീസിൽ പരാതി നൽകി.
എന്നാൽ, 2023-24ലെ അക്കാദമിക് മാസ്റ്റർ പ്ലാൻ തയാറാക്കാൻ അധ്യാപകരും രക്ഷിതാക്കളും ചേർന്ന യോഗത്തിൽ അരുൺ പ്രകോപനമുണ്ടാക്കി തന്നെ കല്ലുകൊണ്ട് മർദിക്കുകയായിരുന്നെന്ന് എസ്.വി. സുബിൻ പറഞ്ഞു. സുബിൻ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

