Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇരിക്കൂറിൽ സജീവ്...

ഇരിക്കൂറിൽ സജീവ് ജോസഫിനെതിരെ എ ഗ്രൂപ്​; കോൺഗ്രസ് ഓഫിസുകൾ പൂട്ടി കരിങ്കൊടി കുത്തി

text_fields
bookmark_border
adv sajeev joseph
cancel
camera_alt

സജീവ്​ ജോസഫ്​

ശ്രീ​ക​ണ്ഠ​പു​രം: ഇ​രി​ക്കൂ​ർ മ​ണ്ഡ​ല​ത്തി​ൽ മൂ​ന്നാം ഗ്രൂ​പ്പു​കാ​ര​നാ​യ കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജീ​വ് ജോ​സ​ഫി​നെ മ​ത്സ​രി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ എ ​ഗ്രൂ​പ്പു​കാ​രു​ടെ പ്ര​തി​ഷേ​ധം.

ശ്രീ​ക​ണ്ഠ​പു​രം, ആ​ല​ക്കോ​ട് ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫി​സു​ക​ൾ എ ​ഗ്രൂ​പ്​ പ്ര​വ​ർ​ത്ത​ക​ർ താ​ഴി​ട്ടു പൂ​ട്ടി. ഓ​ഫി​സു​ക​ൾ​ക്ക് മു​ന്നി​ൽ ക​രി​ങ്കൊ​ടി കെ​ട്ടു​ക​യും പോ​സ്​​റ്റ​റു​ക​ൾ പ​തി​ക്കു​ക​യും ചെ​യ്തു.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. എ.​ഐ.​സി.​സി​യി​ൽ ചാ​യ വാ​ങ്ങി​ക്കൊ​ടു​ക്കു​ന്ന​യാ​ളെ​യും ആ​രു​ടെ​യെ​ങ്കി​ലും പെ​ട്ടി തൂ​ക്കി ന​ട​ക്കു​ന്ന​യാ​ളെ​യും ഇ​രി​ക്കൂ​റി​നു വേ​ണ്ട എ​ന്നെ​ഴു​തി​യ പോ​സ്​​റ്റ​റു​ക​ളാ​ണ് പ​തി​ച്ച​ത്.

നാ​ലു പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​ശേ​ഷം കെ.​സി. ജോ​സ​ഫ് ഇ​രി​ക്കൂ​റി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് മ​റ്റൊ​രു സ്ഥാ​നാ​ർ​ഥി​ക്കാ​യു​ള്ള ച​ർ​ച്ച​ക​ൾ തു​ട​ങ്ങി​യ​ത്.

എ ​ഗ്രൂ​പ്പു​കാ​ര​നാ​യ കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ണി സെ​ബാ​സ്​​റ്റ്യ​ൻ, കെ.​സി. വേ​ണു​ഗോ​പാ​ലി​െൻറ വി​ശ്വ​സ്​​ത​നും കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ സ​ജീ​വ് ജോ​സ​ഫ് എ​ന്നി​വ​രെ​യാ​ണ് നേ​തൃ​ത്വം പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. കാ​ല​ങ്ങ​ളാ​യി എ ​ഗ്രൂ​പ്​ കൈ​വ​ശം വെ​ച്ചി​രു​ന്ന സീ​റ്റാ​യ​തി​നാ​ൽ സോ​ണി സെ​ബാ​സ്​​റ്റ്യ​െൻറ സ്ഥാ​നാ​ർ​ഥി​ത്വം ഏ​റ​ക്കു​റെ ഉ​റ​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ഇ​തി​നി​ടെ​യാ​ണ്​ വ്യാ​ഴാ​ഴ്ച ചേ​ർ​ന്ന സ്ക്രീ​നി​ങ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ സോ​ണി​യു​ടെ പേ​ര് വെ​ട്ടി സ​ജീ​വി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ കെ.​സി. വേ​ണു​ഗോ​പാ​ൽ നീ​ക്കം ന​ട​ത്തി​യ​തെ​ന്ന് എ ​ഗ്രൂ​പ്​ നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

ഇ​തി​നെ​തി​രെ​യാ​ണ് മ​ണ്ഡ​ല​ത്തി​ൽ പ​ര​സ്യ പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്. മ​ണ്ഡ​ല​ത്തി​ൽ പ​ല​യി​ട​ത്തും പ്ര​വ​ർ​ത്ത​ക​ർ രാ​ത്രി വൈ​കി​യും ചേ​രി​തി​രി​ഞ്ഞ് ത​മ്പ​ടി​ച്ച് നി​ൽ​ക്കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irikkurcongressadv sajeev josephassembly election 2021
News Summary - congress A group against Sajeev Joseph in Irikkur office closed and black flags hoisted
Next Story