Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രിയുടെ ഓഫിസിലെ...

മന്ത്രിയുടെ ഓഫിസിലെ കൈ​യാങ്കളി: ചീഫ്​ എൻജിനീയർക്ക്​ തലസ്ഥാനത്ത്​ നിയമനം

text_fields
bookmark_border
Roshy Augustine
cancel

തിരുവനന്തപുരം: ജലവിഭവ മന്ത്രിയുടെ ഓഫിസിലെ കൈയാങ്കളിയിൽ പരാതിക്കാരനായ എൻജിനീയർക്ക്​ കുട്ടനാട്ടിൽ നിന്ന്​ തിരുവനന്തപുരത്തേക്ക്​ മാറ്റം. ഇൻലാൻഡ്​ നാവിഗേഷൻ കുട്ടനാട്​ പാക്കേജ്​ ചീഫ്​ എൻജിനീയർ ശ്യാംഗോപാലിനെയാണ്​ തിരുവനന്തപുരം പ്രോജക്ട്​-രണ്ടിലെ ഒഴിവിൽ​ നിയമിച്ചത്​.

കോഴിക്കോട്​ പ്രോജക്ട്​-ഒന്ന്​ ചീഫ്​ എൻജിനീയർ എം. ശിവദാസനെ ​ഇറിഗേഷൻ ആൻഡ്​ അഡ്​മിനിസ്​​ട്രേഷൻ വിഭാഗത്തിൽ ചീഫ്​ എൻജിനീയറായി നിയമിക്കാനും തീരുമാനിച്ചു. ഇതോടൊപ്പം ഡെപ്യൂട്ടി ചീഫ്​ എൻജിനീയർ ആർ.​ ​പ്രിയേഷ്​, സി.കെ. ശ്രീകല, സൂപ്രണ്ടിങ്​ എൻജിനീയർ സിനോഷ്​ സി.എസ്​ എന്നിവർക്കും ചീഫ്​ എൻജിനീയർ തസ്തികയിലേക്ക്​ സ്ഥാനക്കയറ്റം നൽകി.

ഇറിഗേഷൻ വകുപ്പിൽ അർഹരായവർക്ക്​ സ്ഥാനക്കയറ്റം നൽകാത്തത്​ സംബന്ധിച്ച്​ പരാതികളുയർന്നിരുന്നു. അർഹതപ്പെട്ട നിയമനം ലഭിക്കാത്തവർ അഡ്​മിനിസ്​ട്രേറ്റിവ്​ ട്രൈബ്യൂണലിനെ സമീപിക്കുകയും ചെയ്തു. ട്രൈബ്യൂണൽ ഇടപെടൽകൂടി വന്നതോടെയാണ്​ സ്ഥലംമാറ്റം, സ്ഥാനക്കയറ്റം എന്നിവ സംബന്ധിച്ച തീരുമാനമുണ്ടായത്​.

ജലവിഭവ മന്ത്രിയുടെ ഓഫിസില്‍ മന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയും ആലപ്പുഴയിലെ ഇറിഗേഷന്‍ ചീഫ് എന്‍ജിനീയറും തമ്മിലാണ് അടുത്തിടെ കൈയാങ്കളിയുണ്ടായത്​. മന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി മര്‍ദിച്ചെന്ന ചീഫ് എന്‍ജിനീയറു​ടെ പരാതിയിൽ തുടർനടപടികളുണ്ടായില്ല. സംഭവം ഒത്തുതീർക്കാൻ ശ്രമം നടന്നതായും ആരോപണമുയർന്നു. ഇതിനിടെയാണ്​ പരാതിക്കാരനായ ഉ​​​ദ്യോഗസ്ഥന്​ അദ്ദേഹത്തിന്​ സൗകര്യപ്രദമായ വിധം തലസ്ഥാനത്തെ പ്രധാന തസ്​തികകളിലൊന്നിൽ നിയമനം നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConflictsRoshy Augustine
News Summary - Conflicts in the minister's office: Chief engineer appointed in Trivandrum
Next Story