Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവനന്തപുരം കാട്ടാക്കടയില്‍ രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് കുത്തേറ്റു

text_fields
bookmark_border
Stabbed
cancel

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് കുത്തേറ്റു. ഡി.വൈ.എഫ്.ഐ വീരണക്കാവ് മേഖല കമ്മിറ്റിയംഗങ്ങളായ സജിന്‍, ശ്രീജിത്ത് എന്നിവര്‍ക്കാണ് കുത്തേറ്റത്. വയറ്റിലും നെഞ്ചിലും കുത്തേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും അപകടനില തരണം ചെയ്തിട്ടുണ്ട്.

ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. മുതിയവിള ബസ് സ്റ്റോപ്പിൽ എത്തുന്നവരെ അസഭ്യം പറയുകയും ശല്യം ചെയ്യുകയും ചെയ്യുന്ന മദ്യപാനികളുടെ സംഘമാണ് ബൈക്കിലെത്തിയ സജിനെയും ശ്രീജിത്തിനെയും ആക്രമിച്ചത്. അക്രമികൾ തടഞ്ഞതിനെ തുടർന്ന് സജിനും ശ്രീജിത്തും ബൈക്കിൽ നിന്ന് നിലത്തുവീണു.

ഇത് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷത്തിന് വഴിവെച്ചു. സംഘർഷത്തിനിടെ കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് ഇരുവരെയും കുത്തുകയായിരുന്നു. പ്രതികളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Conflict while resolving a family dispute; DYFI leaders were stabbed
Next Story