Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വണ്ടിപ്പെരിയാർ യൂത്ത്കോൺഗ്രസ് മാർച്ചിൽ സംഘർഷം
text_fieldsbookmark_border
കൊച്ചി: വണ്ടിപ്പെരിയാറിൽ യൂത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം. പൊലീസ് സ്റ്റേഷനു മുന്നിലെ പ്രതിഷേധം കഴിഞ്ഞ് മടങ്ങുകയായിരുന്ന യൂത്ത്കോൺഗ്രസ് പ്രവർത്തകരെ വഴിയിൽ കാത്തുനിന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. തുടർന്നാണ് സംഘർഷാവസ്ഥ രൂപപ്പെട്ടത്. ബിയർകുപ്പിയടക്കം കൈയിൽ പിടിച്ചാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കാത്തുനിന്നത്. പലയിടത്തുനിന്നായി ആളുകൾ സംഘടിച്ചെത്തിയതോടെ രംഗം ശാന്തമാക്കാൻ പൊലീസും ഇടപെട്ടു. എന്നാൽ പൊലീസിനു നേരെ കല്ലെറിയുന്ന അവസ്ഥയിലേക്ക് സംഘർഷം മാറി. തുടർന്ന്
പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു.
Next Story

