Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമസഭയിലെ സംഘർഷം;...

നിയമസഭയിലെ സംഘർഷം; സച്ചിൻ ദേവ് എം.എൽ.എക്കെതിരെ കെ.കെ. രമ മൊഴി നൽകി

text_fields
bookmark_border
KK Rema Sachin Dev MLA
cancel

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭ​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ പ​രി​ക്കേ​റ്റ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ സ​ച്ചി​ന്‍ ദേ​വ് എം.​എ​ല്‍.​എ, ദേ​ശാ​ഭി​മാ​നി ചീ​ഫ്​ എ​ഡി​റ്റ​ർ എ​ന്നി​വ​ര്‍ക്കെ​തി​രെ കെ.​കെ. ര​മ എം.​എ​ൽ.​എ കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി. സ​ച്ചി​ൻ ദേ​വി​നെ​തി​രെ​യും ദേ​ശാ​ഭി​മാ​നി ചീ​ഫ് എ​ഡി​റ്റ​ർ പു​ത്ത​ല​ത്ത് ദി​നേ​ശ​ൻ, പ്രി​ന്റ​ർ ആ​ൻ​ഡ് പ​ബ്ലി​ഷ​ർ കെ.​ജെ. തോ​മ​സ് എ​ന്നി​വ​ർ​ക്കെ​തി​രെ​യും അ​ഡ്വ. പി. ​കു​മാ​ര​ൻ​കു​ട്ടി മു​ഖേ​ന ന​ൽ​കി​യ ര​ണ്ട് ഹ​ര​ജി​ക​ളി​ലാ​ണ് ര​മ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് വി.​ജി. ബി​ജു മു​മ്പാ​കെ മൊ​ഴി​ന​ൽ​കി​യ​ത്. സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ന്ന​ത​ട​ക്കം കൂ​ടു​ത​ൽ തെ​ളി​വെ​ടു​പ്പി​ന് കേ​സ് ഈ ​മാ​സം 30ലേ​ക്ക് മാ​റ്റി.

മാ​ർ​ച്ച് 15ന് ​നി​യ​മ​സ​ഭ​ക്ക​ക​ത്ത് പ്ര​തി​പ​ക്ഷ എം.​എ​ൽ.​എ​മാ​ർ പ്ര​തി​ഷേ​ധി​ച്ച​ത് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​യു​ന്ന​തി​നി​ടെ ര​മ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും കൈ​യി​ൽ പ്ലാ​സ്റ്റ​റി​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ​പ്പ​റ്റി പി​റ്റേ​ന്ന് ദേ​ശാ​ഭി​മാ​നി​യി​ൽ ര​മ​യു​ടെ ​കൈ​യി​ലെ ​കെ​ട്ട് നാ​ട​കം എ​ന്ന രീ​തി​യി​ൽ അ​പ​മാ​ന​ക​ര​മാ​യ വാ​ർ​ത്ത കൊ​ടു​ത്തു​വെ​ന്നാ​ണ് പ​രാ​തി. സ​ച്ചി​ൻ ദേ​വ് മാ​ർ​ച്ച് 15ന് ​ഫേ​സ്ബു​ക്കി​ൽ അ​പ​മാ​ന​ക​ര​മാ​യ പോ​സ്റ്റും ഇ​ട്ടു. ‘സി​നി​മ​യി​ൽ ഇ​ട​തു കൈ​യി​ലു​ണ്ടാ​യി​രു​ന്ന തി​രു​മു​റി​വ് വ​ല​തു കൈ​യി​ലേ​ക്ക് മാ​റി​പ്പോ​കു​ന്ന സീ​നു​മാ​യി ഇ​ന്ന് സ​ഭ​യി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ൾ​ക്ക് സാ​ദൃ​ശ്യം തോ​ന്നി​യി​ട്ടു​ണ്ടെ​ങ്കി​ൽ ക്ഷ​മി​ക്ക​ണം’ എ​ന്നാ​യി​രു​ന്നു ഫേ​സ്ബു​ക് പോ​സ്റ്റ്.

ര​മ​യു​ടെ പ​ട​വും പോ​സ്റ്റി​ലു​ണ്ടാ​യി​രു​ന്നു. പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണെ​ന്ന് അ​റി​ഞ്ഞി​ട്ടും വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി. ഇ​തി​നെ​തി​രെ ര​മ വ​ക്കീ​ൽ നോ​ട്ടീ​സ​യ​ച്ചി​രു​ന്നു. ​വാ​ർ​ത്ത പി​ൻ​വ​ലി​ച്ച് മാ​പ്പ് പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ ഒ​രു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് എ​തി​ർ ക​ക്ഷി​ക​ൾ ന​ൽ​കി​യ മ​റു​പ​ടി തൃ​പ്തി​യാ​വാ​ത്ത​തി​നാ​ലാ​ണ് ഹ​ര​ജി ന​ൽ​കി​യ​ത്. സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​വി​ന്ദ​നെ​തി​രെ​യും ഇ​ക്കാ​ര്യ​ത്തി​ൽ ര​മ വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​ടു​ത്ത ദി​വ​സം കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന​റി​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kk remalegislative assembly
News Summary - Conflict in the Legislative Assembly; KK Rema against Sachin Dev MLA testified
Next Story