Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയിടം തുരുത്തിൽ...

മലയിടം തുരുത്തിൽ കുടിയൊഴിപ്പിക്കലിൽ സംഘർഷം; നടപടി സുപ്രീം കോടതി ഉത്തരവിനെ തുടർന്ന്; ഒഴിപ്പിക്കൽ നിർത്തി വെക്കാൻ സർക്കാർ നിർദേശം

text_fields
bookmark_border
മലയിടം തുരുത്തിൽ കുടിയൊഴിപ്പിക്കലിൽ സംഘർഷം; നടപടി സുപ്രീം കോടതി ഉത്തരവിനെ തുടർന്ന്; ഒഴിപ്പിക്കൽ നിർത്തി വെക്കാൻ സർക്കാർ നിർദേശം
cancel

കിഴക്കമ്പലം: മലയിടം തുരുത്തിൽ പട്ടിക ജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള പൊലീസ് നടപടിക്കിടെ സംഘർഷം. സമര പന്തലിൽ ഒരാൾ പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. സംഘർഷം രൂക്ഷമായതോടെ ഒഴിപ്പിക്കൽ നടപടി നിർത്തി വെക്കാൻ സർക്കാർ നിർദേശം നൽകി. സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് കുടിയൊഴിപ്പിക്കൽ നടപടി ആരംഭിച്ചത്.

സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് 2022ൽ കുടിയൊഴിപ്പിക്കാൻ ശ്രമം നടന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് പൊലീസ് മടങ്ങി.14 തവണയാണ് ഭൂമി അളന്ന് തിരിക്കാനും വീടുകൾ പൊളിച്ചു നീക്കാനുമുള്ള നടപടികൾ നിർത്തി വെക്കേണ്ടി വന്നത്. അരനൂറ്റാണ്ടോളമായി മലയിടം തുരുത്തിൽ ഭൂമി തർക്കം നില നിൽക്കുന്നുണ്ട്. ഏഴ് കുടുംബങ്ങളാണ് ഇവിടെ താമസമുള്ളത്. കുടിയിറക്കുന്നവരുടെ പുനരധിവാസത്തെ കുറിച്ച് ഇതുവരെ വ്യക്തത ഇല്ല.

58 വർഷം മുമ്പ് കാളു കുറുമ്പൻ എന്നയാൾ അന്യായമായി ഭൂമി കൈയേറിയതായി കാണിച്ച് മലയിടം തുരത്ത് കണ്ണോത്ത് ശങ്കരൻ നായർ രംഗത്തെത്തി. തങ്ങളുടെ മുത്തച്ഛൻ വഴി ലഭിച്ച ഭൂമിയാണെന്നായിരുന്നു കാളു കുറുമ്പന്‍റെ മകൻ ചോതിയുടെ വാദം. എന്നാൽ ഭൂമി തന്‍റെ പൂർവികരുടേതാണെന്ന് കാണിച്ച് ശങ്കരൻ നായർ കോടതിയെ സമീപിച്ചു. സുപ്രീം കോടതി വിധി പട്ടിക ജാതി കുടുംബങ്ങൾക്ക് എതിരായതിനെ തുടർന്നാണ് ഒഴിപ്പിക്കൽ നടപടി ആരംഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:land evacuationLatest NewsKeralakizhakambalam
News Summary - conflict in malayidamthuruth land evacuation
Next Story