Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോതമംഗലം ടൗണിൽ സംഘർഷം; ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പരിക്ക്
text_fieldsbookmark_border
കോതമംഗലം: ലഹരിക്കെതിരെ ഡി.വൈ.എഫ്.ഐയുടെ ബോധവത്കരണ പ്രവർത്തനത്തിനിടെയുണ്ടായ സംഘർഷത്തിൽ നാല് പേർക്ക് പരിക്ക്.കോതമംഗലം ബസ് സ്റ്റാൻഡിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം. ലഹരി വില്പന നടത്തുന്നവരെ ചോദ്യം ചെയ്യുന്നതിനിടെ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു.
തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസുമായും സംഘം ഏറ്റുമുട്ടി. കശ്യപ്. സി.ബാലൻ, ബിനു വർഗീസ്, എൽദോസ് ജേക്കബ്, ബേസിൽ എൽദോസ് എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിന് നേതൃത്വം നൽകിയ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

