കള്ളുഷാപ്പിൽ അതിക്രമം: അച്ഛനുംമകനും അറസ്റ്റിൽ
text_fieldsകുഞ്ഞുമോൻ, കെനസ്
ഏറ്റുമാനൂർ: കള്ളുഷാപ്പിൽ അതിക്രമം നടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് വട്ടമുകൾ ലക്ഷംവീട് കോളനി വീട്ടിൽ കുഞ്ഞുമോൻ (48), ഇയാളുടെ മകൻ കെനസ് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരും സുഹൃത്തുക്കളും ചേർന്ന് അഞ്ചാം തീയതി രാത്രി 7.30ഓടെ ഏറ്റുമാനൂർ കുഴിയാലിപ്പടിക്ക് സമീപത്തെ ഷാപ്പിലെ ജീവനക്കാരനെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.
കള്ളുകുടിച്ചതിന്റെ പണം ജീവനക്കാരൻ ചോദിച്ചതിനെ തുടർന്ന് കള്ളുകുപ്പികളും പാത്രങ്ങളും നിലത്തെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ജീവനക്കാരനെ ചീത്തവിളിക്കുകയും തുടർന്ന് കള്ള് സൂക്ഷിച്ചിരുന്ന മുറിയിൽ കയറി അവിടെനിന്ന് കള്ള് നിറച്ചുവെച്ചിരുന്ന കുപ്പികൾ എടുത്തുകൊണ്ട് കടന്നുകളയുകയുമായിരുന്നു.
പരാതിയെ തുടർന്ന് ഏറ്റുമാനൂർ പൊലീസ് കേസെടുത്ത് ഇരുവരെയും പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ എസ്.ഐ സൈജു, സുനിൽകുമാർ, എ.എസ്.ഐ സജി, സി.പി.ഒമാരായ ഡെന്നി, അനീഷ് വി.കെ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവർക്കും ഗാന്ധിനഗർ സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

