Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഫർസോൺ: നിയമസഭയിൽ യു.ഡി.എഫ്-എൽ.ഡി.എഫ് തർക്കം; പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

text_fields
bookmark_border
Legislative Assembly
cancel

തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ നിയമസഭയിൽ യു.ഡി.എഫ്-എൽ.ഡി.എഫ് തർക്കം. ഇതുസംബന്ധിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പരിസ്ഥിതി ലോല മേഖലയിൽ എൽ.ഡി.എഫ്-യു.ഡി.എഫ് സർക്കാറുകളുടെ നിലപാടിനെച്ചൊല്ലിയാണ് തർക്കം.

പരിസ്ഥിതി മേഖല പൂജ്യം മുതൽ 12 കിലോമീറ്റർ വരെ എന്ന് രേഖപ്പെടുത്തിയത് യു.ഡി.എഫാണെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. എന്നാൽ, യു.ഡി.എഫ് ജനവാസമേഖലയെ പൂർണമായും ഒഴിവാക്കിയെന്ന് പ്രതിപക്ഷവും അവകാശപ്പെട്ടു.

പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെയെന്നാണ് പിണറായി സർക്കാർ തീരുമാനിച്ചത്. ബഫർസോൺ വിഷയത്തിൽ സാധ്യമായതെല്ലാം ചെയ്യും. ഇക്കാര്യത്തിൽ പുനഃപരിശോധന ഹരജി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Conflict between UDF and LDF On buffer zone issue
Next Story