Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജീവനൊടുക്കിയ വിദ്യാർഥിനിയുടെ സംസ്കാര ചടങ്ങിനിടെ ബന്ധുക്കൾ തമ്മിൽ സംഘർഷം

text_fields
bookmark_border
attack
cancel

കട്ടപ്പന: സഹപാഠിക്ക് സന്ദേശമയച്ചതിന് വീട്ടുകാർ ശകാരിച്ചതിൽ മനംനൊന്ത് ജീവനൊടുക്കിയ പത്താം ക്ലാസ് വിദ്യാർഥിനിയുടെ സംസ്കാര ചടങ്ങിനിടെ ബന്ധുക്കൾ തമ്മിൽ സംഘർഷം.പുഞ്ചിരിക്കവലയിലെ അമ്മവീട്ടിൽ നടന്ന സംസ്കാര ചടങ്ങിനിടെ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു വാക്തർക്കവും സംഘർഷവും.

കട്ടപ്പനയിൽനിന്ന് പൊലീസ് എത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. പത്താം ക്ലാസ് വിദ്യാർഥിനിയെ ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ വീടിന് സമീപത്തെ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സഹപാഠിക്ക് സന്ദേശമയച്ചതിന്‍റെ പേരിൽ വീട്ടുകാർ കുട്ടിയെ ശകാരിച്ചിരുന്നു.

പിന്നീട് പഠിക്കാൻ പോകുകയാണെന്ന് പറഞ്ഞ് പറമ്പിലേക്ക് പോയ കുട്ടിയെ തുങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 2009ൽ ഗുരുവായൂർ തീർഥാടനം കഴിഞ്ഞ് മടങ്ങുമ്പോൾ കുട്ടിയുടെ ഇളയ സഹോദരനും അമ്മയും മുത്തച്ഛനും വാഹനാപകടത്തിൽ മരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Conflict between relatives during the funeral ceremony of the student who committed dead
Next Story