Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിറവം പള്ളി:...

പിറവം പള്ളി: ഒത്തുതീർപ്പിനുള്ള സർക്കാർ ശ്രമം തുട​രാൻ അ​നുമതി

text_fields
bookmark_border
highcourt 18.07.2019
cancel

കൊച്ചി: പിറവം സ​െൻറ്​ മേരീസ്​ യാക്കോബായ പള്ളി വിഷയത്തിൽ രമ്യമായ ഒത്തുതീർപ്പിന്​ സർക്കാർ നടത്തുന്ന ശ്രമം ത ുടരാൻ ഹൈകോടതി അനുമതി. സമാധാനം സ്​ഥാപിക്കുന്നതിനാവശ്യമായ ഒത്തുതീർപ്പ്​ ശ്രമങ്ങൾ സർക്കാർ ഭാഗത്തുനിന്ന്​ നടക ്കുന്ന പശ്ചാത്തലത്തിൽ ഇത്​ സംബന്ധിച്ച കൂടുതൽ നിർദേശങ്ങൾ സർക്കാറിന്​ നൽകേണ്ടതില്ലെന്ന്​ ചീഫ്​ ജസ്​റ്റിസ്​ ഋ ഷികേശ്​ റോയ്​ അടങ്ങുന്ന ഡിവിഷൻബെഞ്ച്​ വ്യക്​തമാക്കി.

തുടർന്ന്​ ഇടവകക്കാർ നൽകിയ നിവേദനത്തി​​െൻറ അടിസ്​ഥാനത്തിൽ നടപടിക്ക്​ സർക്കാറിന്​ നിർദേശം നൽകണമെന്നാവശ്യപ്പെടുന്ന ഹരജി കോടതി തീർപ്പാക്കി. ആത്​മീയ കർമങ്ങൾ നിർവഹിക്കാൻ പൊലീസ്​ സംരക്ഷണം തേടി സമർപ്പിച്ച ഒരു കൂട്ടം ഹരജികളിൻമേലുള്ള വിധിക്കൊപ്പമാണ്​ ഇൗ കേസും കോടതി പരിഗണിച്ചത്​.

സ​ുപ്രീംകോടതി ഉത്തരവി​​െൻറ പശ്ചാത്തലത്തിൽ രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ പാത്രിയാർക്ക വിഭാഗത്തെയും യാക്കോബായ വിഭാഗത്തെയും അനുരഞ്​ജന ചർച്ചക്ക്​ എത്തിക്കാനുള്ള ശ്രമങ്ങൾ മുഖ്യമന്ത്രി മു​േ​ഖന നടത്ത​ുന്നതായി സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇത്​ സംബന്ധിച്ച ശ്രമങ്ങൾ നടക്കുന്നതായി രേഖകളിൽനിന്ന്​ വ്യക്​തമാണെന്ന്​ കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ്​ കൂടുതൽ നിർദേശങ്ങൾ സർക്കാറിന്​ ആവശ്യമില്ലെന്ന്​ വ്യക്​തമാക്കി ഹരജി തീർപ്പാക്കിയത്​.

കട്ടച്ചിറ സ​െൻറ്​ മേരീസ്​ ഒാർത്തഡോക്​സ്​ ചർച്ച്, വാരിക്കോലി സ​െൻറ്​ മേരീസ്​ ഒാർത്തഡോക്​സ്​ ചർച്ച് എന്നിവിടങ്ങളിലെ പള്ളിയിലെ ആത്​മീയ കർമങ്ങൾക്കും മറ്റും ഒരു വിഭാഗം എതിർപ്പുമായി രംഗത്തെത്തിയ സാഹചര്യത്തിൽ പൊലീസ്​ സംരക്ഷണം തേടി ഒാർത്തഡോക്​സ്​ വിഭാഗം നൽകിയ ഹരജികളും തീർപ്പാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtkerala newsyakobayaconflictmalayalam newsPolice ProtectionOrthadox
News Summary - conflict between orthadox and yakobaya; no police protection verdict by highcourt -kerala news
Next Story