Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴികൾ പുരയിടത്തിൽ കയറിയതിനെച്ചൊല്ലി വീട്ടമ്മമാർ തമ്മിൽ സംഘട്ടനം

text_fields
bookmark_border
കോഴികൾ പുരയിടത്തിൽ കയറിയതിനെച്ചൊല്ലി വീട്ടമ്മമാർ തമ്മിൽ സംഘട്ടനം
cancel

അഞ്ചൽ: വളർത്തുകോഴികൾ പുരയിടത്തിൽ കയറിയതിനെ ചൊല്ലി വീട്ടമ്മമാർ തമ്മിലുണ്ടായ സംഘട്ടനത്തിൽ ഒരാളുടെ കൈയൊടിഞ്ഞു. ചണ്ണപ്പേട്ട ആനക്കുളം മെത്രാൻത്തോട്ടം പ്ലാവിള പുത്തൻവീട്ടിൽ നളിനിയുടെ ഇടതുകൈ ആണ് ഒടിഞ്ഞത്. പരിക്കേറ്റ നളിനിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നളിനിയുടെ പരാതിയിൽ അഞ്ചൽ പൊലീസ് കേസെടുത്തു.

അയൽവാസി സാറാമ്മയാണ് കൈ അടിച്ചൊടിച്ചതെന്ന് നളിനി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നളിനി വീട്ടിൽ വളർത്തുന്ന കോഴികൾ അയൽവാസിയായ സാറാമ്മയുടെ പുരയിടത്തിൽ കയറി കൃഷികളും മറ്റും നശിപ്പിക്കുന്നത് പതിവായിരുന്നുവത്രേ.

ഇതേച്ചൊല്ലി ഇരുവീട്ടുകാർ തമ്മിൽ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ട്. ബുധനാഴ്ച്ച രാവിലെ പത്തോടെ നളിനിയുടെ കോഴികൾ സാറാമ്മയുടെ പുരയിടത്തിൽ വീണ്ടും കയറിയതിനെ ചൊല്ലി ഇരുകൂട്ടരും തമ്മിൽ സംഘർഷം ഉണ്ടാവുകയും നളിനിയുടെ ഇടതുകൈ സാറാമ്മ വടികൊണ്ട് അടിച്ചൊടിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Conflict between housewives over chickens entering the yard
Next Story