Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെ​യ​ര്‍മാ​ന്റെ...

ചെ​യ​ര്‍മാ​ന്റെ മ​ര​ണ​വും ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്റെ പ​രി​ശോ​ധ​ന​യും ത​മ്മി​ൽ ബ​ന്ധ​പ്പെ​ടു​ത്തി ന​ട​ത്തു​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​തം -കോൺഫിഡന്‍റ്​ ഗ്രൂപ്പ്

text_fields
bookmark_border
ചെ​യ​ര്‍മാ​ന്റെ മ​ര​ണ​വും ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്റെ പ​രി​ശോ​ധ​ന​യും ത​മ്മി​ൽ ബ​ന്ധ​പ്പെ​ടു​ത്തി ന​ട​ത്തു​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​തം -കോൺഫിഡന്‍റ്​ ഗ്രൂപ്പ്
cancel
camera_alt

സി.​ജെ. റോ​യി​

Listen to this Article

കൊ​ച്ചി: കോ​ൺ​ഫി​ഡ​ന്‍റ്​ ഗ്രൂ​പ്പ്​ ചെ​യ​ര്‍മാ​ന്‍ സി.​ജെ. റോ​യി​യു​ടെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ ക​മ്പ​നി​ക്കെ​തി​രെ ഉ​യ​രു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി​യു​മാ​യി മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ടി.​എ. ജോ​സ​ഫ്. ചെ​യ​ര്‍മാ​ന്റെ മ​ര​ണ​വും ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്റെ പ​രി​ശോ​ധ​ന​യും ത​മ്മി​ൽ ബ​ന്ധ​പ്പെ​ടു​ത്തി ന​ട​ത്തു​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്റെ പ​രി​ശോ​ധ​ന പ​തി​വ് ന​ട​പ​ടി​ക്ര​മ​മാ​ണ്. എ​ന്തെ​ങ്കി​ലും കു​റ്റ​കൃ​ത്യം ക​ണ്ടെ​ത്തി​യ​തു​കൊ​ണ്ട​ല്ല പ​രി​ശോ​ധ​ന. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ആ​ദാ​യ നി​കു​തി വ​കു​പ്പ് ഇ​ത്ത​രം പ​രി​ശോ​ധ​ന ന​ട​ത്താ​റു​ണ്ട്. 2016ല്‍ ​ഗ്രൂ​പ്പി​ന്റെ ഓ​ഫി​സി​ല്‍ പ​രി​ശോ​ധ​ന ന​ട​ന്നി​രു​ന്നു. സ​മാ​ന​മാ​യ പ​രി​ശോ​ധ​ന​യാ​ണ്​ ഇ​ക്കു​റി ന​ട​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്ന് മാ​ന്യ​മാ​യ സ​മീ​പ​ന​മാ​ണ് ഉ​ണ്ടാ​യ​ത്.

ഗ്രൂ​പ്പി​നും സി.​ജെ. റോ​യി​ക്കു​മെ​തി​രെ ചി​ല​ർ വ്യാ​ജ പ്ര​ചാ​ര​ണ​വും വ്യ​ക്തി അ​ധി​ക്ഷേ​പ​ങ്ങ​ളും ന​ട​ത്തു​ന്ന​ത്​ നീ​തീ​ക​രി​ക്കാ​നാ​വി​ല്ല. ആ​രി​ല്‍നി​ന്നും നി​ക്ഷേ​പം സ്വീ​ക​രി​ച്ചി​ട്ടി​ല്ല. തെ​ളി​വ് ഹാ​ജ​രാ​ക്കി​യാ​ല്‍ ഇ​ര​ട്ടി പ​ണം ന​ല്‍കും. സി​നി​മാ മേ​ഖ​ല​യി​ല്‍ സു​താ​ര്യ​മാ​യാ​ണ് ഇ​ട​പെ​ട്ട​ത്. ഗ്രൂ​പ്പി​ന്​ ഇ​ങ്ങോ​ട്ട്​ പ​ണം ല​ഭി​ക്കാ​നേ​യു​ള്ളൂ. ചെ​യ​ര്‍മാ​ന്റെ വി​യോ​ഗം ക​മ്പ​നി പ്ര​വ​ര്‍ത്ത​ന​ത്തെ ബാ​ധി​ക്കി​ല്ലെന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Confident GroupCJ Roy
News Summary - Confident Group statement
Next Story