വിദ്യാഭ്യാസത്തിലൂടെ ബൗദ്ധിക നിർഭയത്വം ഉറപ്പു വരുത്താൻ സാധ്യമാവണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
text_fieldsകോൺഫെഡറേഷൻ ഓഫ് കേരള സഹോദയ സ്കൂൾ കോംപ്ലക്സ്സ് സി.ബി.എസ്.ഇ പ്രിൻസിപ്പൽമാരുടെ സംസ്ഥാന സമ്മേളനം ഹൈകോടതി ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: വിദ്യാഭ്യാസം ബൗദ്ധിക നിർഭയത്വം ഉറപ്പു വരുത്താനും രാഷ്ട്ര പുനർനിർമ്മാണത്തിനും ഉപകരിക്കുന്നതുവമാണമെന്ന് ഹൈകോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സി.ബി.എസ്.ഇ സഹോദയകളുടെ കൂട്ടാഴയ്മയായ കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ സ്കൂൾ കോംപ്ലക്സ്സ് രണ്ട് ദിവസങ്ങളിലായി നടത്തുന്ന പ്രിൻസിപ്പൽമാരുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഫെഡറേഷൻ പ്രസിഡൻറ് ഫാദർ സിജൻ ഊന്നുകല്ലേൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സി.ബി.എസ്.ഇ റീജിയണൽ ഡയറക്ടർ മഹേഷ് ഡി ധർമ്മാധികാരി മുഖ്യപ്രഭാഷണം നടത്തി.
പരിപാടിയിൽ സി.ബി.എസ്.ഇ മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡൻറ് അഡ്വ. ഇബ്രാഹിം ഖാൻ,ഡോ. അബ്ദുൽ ജലീൽ,ഡയാന ജേക്കബ്, , എസ്. ഷിബു, ഷാജി കെ. തയ്യിൽ, കെ.പി. സുബൈർ എന്നിവർ സംബന്ധിച്ചു.ജനറൽ സെക്രട്ടറി ജോജി പോൾ സ്വാഗതവും ട്രഷറർ ഡോ. ദിനേശ് ബാബു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

