ഭരണഘടനയെ അവഹേളിച്ചു; അഭിഭാഷകനെതിരെ കേസ്
text_fieldsപത്തനംതിട്ട: ഇന്ത്യന്‍ ഭരണഘടന കത്തിക്കാന്‍ ആഹ്വാനം ചെയ്ത അഭിഭാഷകനെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു. എ.ഐ.എസ്.എഫ് പത്തനംതിട്ട മണ്ഡലം കമ്മിറ്റി സെക്രട്ടറി ബിബിന്‍ ബിനു, പ്രസിഡൻറ് അനിജു, സാരംഗ് ദിനേശ് എന്നിവര്‍ പത്തനംതിട്ട സി.ഐക്ക് നൽകിയ പരാതിയിലാണ് കേസ്.
സംഘ്പരിവാര്‍ സംഘടനയായ ഭാരത് വികാസ് സംഘം സംസ്ഥാന നേതാവും പത്തനംതിട്ട ബാറിലെ അഭിഭാഷകനുമായ മുരളീധരന് ഉണ്ണിത്താനാണ് ഭരണഘടനയെ ആക്ഷേപിച്ച് പൊതുവേദിയില്‍ പ്രസംഗിച്ചത്. ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം കുമ്പഴയില്‍ ഹൈന്ദവ സംഘടനകള്‍ നടത്തിയ പ്രതിഷേധ യോഗത്തിലായിരുന്നു പരാമര്‍ശം നടത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
