കെ.എസ്.ആർ.ടി.സി: ജീവനക്കാർക്ക് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഗുരുതര കൃത്യവിലോപവും ചട്ടലംഘനവും നടത്തിയ രണ്ട് ഡ്രൈവർമാരെയും മൂന്ന് കണ്ടക്ടർമാരെയും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. പയ്യന്നൂർ ഡിപ്പോയിലെ ഡ്രൈവർ എ.യു. ഉത്തമൻ, വെള്ളനാട് ഡിപ്പോയിലെ ഡ്രൈവർ ജെ. സുരേന്ദ്രൻ, താമരശ്ശേരി ഡിപ്പോയിലെ കണ്ടക്ടർ എ. ടോണി, തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ കണ്ടക്ടർ പി.എസ്. അഭിലാഷ്, പാലക്കാട് ഡിപ്പോയിലെ കണ്ടക്ടർ പി.എം . മുഹമ്മദ് സാലിഹ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്
ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടും ചുമതല നിർവഹിക്കാത്തതിനാണ് എ.യു. ഉത്തമന്‍റെ സസ്പെൻഷൻ.ക്രിമിനൽ കേസിൽ പൊലീസ് കസ്റ്റഡിയിലായതിനെ തുടർന്നാണ് ജെ. സുരേന്ദ്രന്‍റെ സസ്പെൻഷൻ. മാന്വൽ റാക്ക് ഉപയോഗിച്ച് സർവിസ് നടത്തവേ ക്രമക്കേട് നടത്തിയതിനാണ് എ. ടോണിയെ സസ്‌പെൻഡ് ചെയ്തത്. കൊച്ചുവേളിയിൽനിന്നു കിഴക്കേകോട്ടയിലേക്ക് സർവിസ് നടത്തവേ നാലുപേരിൽനിന്ന് യാത്രക്കൂലി ഈടാക്കിയ ശേഷം രണ്ടുപേർക്ക് മാത്രം ടിക്കറ്റ് നൽകിയതിനാണ് പി.എസ്. അഭിലാഷിന്‍റെ സസ്പെൻഷൻ. കോയമ്പത്തൂർ - കോതമംഗലം സർവിസ് നടത്തവേ ബസിൽ 17 യാത്രക്കാർ മാത്രമുണ്ടായിരിക്കെ ഒരാൾക്ക് ടിക്കറ്റ് നൽകാതെ സൗജന്യയാത്ര അനുവദിച്ചതാണ് പി.എം. മുഹമ്മദ് സാലിഹിനെ സസ്‌പെൻഡ് ചെയ്യാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

