Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃശൂരിൽ ഇ.ഡി സുരേഷ്ഗോപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് ഡ്യൂട്ടി നടത്തുന്നു -എ.സി. മൊയ്തീൻ

text_fields
bookmark_border
AC Moideen
cancel

തൃശൂർ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തൃശൂരിൽ സുരേഷ് ഗോപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് ഡ്യൂട്ടി നടത്തുകയാണെന്ന് മുൻ മന്ത്രിയും സി.പി.എം നേതാവുമായ എ.സി. മൊയ്തീൻ. അതിനുള്ള അരങ്ങ് ഒരുക്കലിന്റെ ഭാഗമാണ് സുരേഷ് ഗോപിയുടെ പദയാത്രയെന്നും എ.സി. മൊയ്തീൻ ആരോപിച്ചു.

ചേലക്കരയിൽ സി.പി.എം മണ്ഡലം കാൽനട ജാഥ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ ബാങ്കുകളിൽ കള്ളപ്പണം വെളുപ്പിച്ചെന്ന് വരുത്തിത്തീർക്കാനുള്ള നീക്കമാണ് ഇ.ഡി നടത്തുന്നത്.

ബാങ്കിന്റെ പ്രവർത്തനം തടസ്സപ്പെടുത്താനാണ് ഇ.ഡി കരുവന്നൂർ ബാങ്കിന്റെ ആധാരം എടുത്തുകൊണ്ടുപോയത്. അരവിന്ദാക്ഷന്റെ അമ്മക്ക് 65 ലക്ഷം നിക്ഷേപമുണ്ടെന്ന് ഇ.ഡി കോടതിയിൽ കള്ള റിപ്പോർട്ട് കൊടുത്തുവെന്നും എ.സി. മൊയ്തീൻ ആരോപിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Conducting election duty for ID Sureshgopi in Thrissur - A. C. Moideen
Next Story