Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅതെന്താ,...

അതെന്താ, വട്ടവടക്കാർക്ക്​ റോഡ്​ ​വേണ്ടേ...?

text_fields
bookmark_border
അതെന്താ, വട്ടവടക്കാർക്ക്​ റോഡ്​ ​വേണ്ടേ...?
cancel

വട്ടവട: റോഡിന്‍റെ കാര്യം പറയുമ്പോൾ വട്ടവടക്കാർ പതിവായി കേട്ടുപോരുന്ന വാചകമാണ്​ ‘ഇപ്പോ ശരിയാക്കിത്തരാം..’ എന്നത്​. അതങ്ങനെ കേട്ട്​ കേട്ട്​ കടന്നുപോയത്​ 15 വർഷമാണ്​. ഇപ്പോഴും വട്ടവടക്കാർ നടന്നുതേഞ്ഞ്​ കുണ്ടും കുഴിയും കടന്ന്​ റോഡിന്‍റെ അവശേഷിപ്പുകൾ മാത്രമായ പാതയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

ശീതകാല പച്ചക്കറി കൃഷിക്ക്​ പേരുകേട്ട വട്ടവടയിലെ കോവിലൂർ മുതൽ ചിലന്തിയാർ വഴി പഴത്തോട്ടം വരെ നീളുന്ന 12 കിലോ മീറ്റർ റോഡ്​ 10 വർഷം മുമ്പ്​ പണിതതാണ്​. അതിനു ശേഷം ഇന്നുവരെ അറ്റകുറ്റപ്പണിയോ റീ ടാറിങ്ങോ നടത്തിയിട്ടില്ല. പൊട്ടിപ്പൊളിഞ്ഞ്​ പേരിനു മാത്രം റോഡുള്ള ഈ വഴിയാണ്​ പച്ചക്കറി കയറ്റിയ വണ്ടികൾ പോകുന്നത്​. ടൂറിസ്റ്റുകളുടെ വാഹനങ്ങൾ സഞ്ചരിക്കുന്നത്​. സ്കൂൾ ബസും ആംബുലൻസുമൊക്കെ കടന്നുപോകുന്നത്​. സാമിയാർ അളകം, പറശ്ശിക്കടവ്​ കുടി, കൂടലാർ കുടി, വലസപ്പട്ടിക്കുടി, മൂളാപ്പ വട്ടവടയി​ലെ ആദിവാസി കോളനികളിലേക്കും പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുമുള്ള വഴിയും ഇതുതന്നെ.

ഓരോ മഴയിലും റോഡ്​ ഒലിച്ചുപോയി ഇപ്പോൾ റോഡ്​ തന്നെ ഇല്ലാതായെന്ന്​ പ്രദേശവാസികൾ പറയുന്നു. അത്​ കണ്ടാൽ തന്നെ മനസ്സിലാകും. കോവിലൂർ ജങ്ഷനിൽ നിന്ന്​ താഴേക്കുള്ള ഇറക്കത്തിൽ പലയിടത്തും റോഡ്​ അപ്രത്യക്ഷമായിട്ടുണ്ട്​. ഓരോ മഴക്കാലത്തും റോഡുകൾ താഴേക്ക്​ കുത്തിയൊലിച്ചുപോകും. ഇപ്പോൾ പലയിടത്തും റോഡിന്‍റെ പാടു മാത്രം.

റോഡ്​ അറ്റകുറ്റപ്പണിക്കായി അഞ്ചു കോടി അനുവദിച്ചെന്ന്​ കേൾക്കുന്നതായി നാട്ടുകാർ പറയുന്നു. പത്രങ്ങളിൽ വന്ന വാർത്തയിലൂടെയും റോഡിന്​ ഫണ്ട്​ അനുവദിച്ച പൊതുമരാമത്ത്​ മന്ത്രിക്കും എം.എൽ.എക്കും അഭിനന്ദനം അർപ്പിച്ച്​ സി.പി.എമ്മുകാർ നാട്ടിയ ഫ്ലക്സിൽ നിന്നുമാണത്രെ നാട്ടുകാർ വിവരം അറിഞ്ഞത്​. അത്​ കഴിഞ്ഞിട്ട്​ എട്ടു മാസമായി. പക്ഷേ, റോഡിന്‍റെ കാര്യത്തിൽ മാത്രം ഒരു അനക്കവുമില്ല.

അരിക്കൊമ്പനെ പിടികൂടി നാടുകടത്തിയപ്പോൾ മൂന്നാർ മേഖലയിലെ റോഡുകളും ചർച്ചയായിരുന്നു. ലോക നിലവാരത്തിൽ റോഡ്​ പണിതകാര്യം വകുപ്പ്​ മന്ത്രി തന്നെ വിളിച്ചുപറയുകയും ചെയ്തതാണ്​. പക്ഷേ, മൂന്നാറിന്​ തൊട്ടിപ്പുറത്ത്​ പാമ്പാടുംചോല ദേശീയോദ്യാനത്തിനരികിൽ ഇങ്ങനെ​യൊരു ഗ്രാമവും റോഡും ഉണ്ടെന്ന കാര്യം കൂടി മന്ത്രി ഓർക്കണമെന്ന്​ നാട്ടുകാർ പറയുന്നു. വട്ടവടക്കാർക്ക്​ റോഡ്​ വേണ്ടെന്നാണോ അധികൃതരുടെ മനോഭാവമെന്നും ഈ റോഡൊന്ന്​ ശരിയായി കിട്ടാൻ തങ്ങൾ ഇനി സമരത്തിനിറങ്ങണമോ എന്നുമാണ്​ നാട്ടുകാരുടെ ന്യായമായ ചോദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VattavadaMunanr
News Summary - conditio of roads in Vattavada Munanr
Next Story