കൺകറന്റ് ലിസ്റ്റ്: കേന്ദ്രാനുമതി വ്യവസ്ഥ ഒഴിവാക്കാൻ നീക്കം
text_fieldsതിരുവനന്തപുരം: കേന്ദ്രത്തിനും സംസ്ഥാനത്തിനും നിയമ നിർമാണത്തിൽ തുല്യാധികാരമുള്ള കൺകറന്റ് ലിസ്റ്റിലെ വിഷയങ്ങളിൽ നിയമനിർമാണത്തിനുമുമ്പ് കേന്ദ്രാനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കാൻ സർക്കാർ നീക്കം. ഇതിനായി റൂൾസ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യാനുള്ള ശിപാർശ ഗവർണർക്ക് സമർപ്പിച്ചു. ഗവർണർ അംഗീകരിച്ചാലേ ഇത് പ്രാബല്യത്തിലാകൂ.
റൂൾസ് ഓഫ് ബിസിനസ് 49(2) പ്രകാരം കൺകറന്റ് ലിസ്റ്റിലെ വിഷയത്തിൽ സംസ്ഥാനം നിയമനിർമാണം നടത്തും മുമ്പ് ബന്ധപ്പെട്ട കേന്ദ്ര വകുപ്പുമായി ആലോചിക്കണം. ഭേദഗതി സംസ്ഥാനത്തിനു മാത്രം ബാധകമാണെങ്കിലും കേന്ദ്രാഭിപ്രായം തേടണം. ഈ ചട്ടം ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നത്. 49-ാം ചട്ടത്തിലെ രണ്ടാം ഉപവകുപ്പ് ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നത്. അതി ഗൗരവമില്ലാത്ത വിഷയത്തിൽ മുൻകൂർ കേന്ദ്രാനുമതി വേണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം 2010ൽ സംസ്ഥാനങ്ങൾക്ക് കത്ത് നൽകിയിരുന്നു. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ബില്ലുകൾക്ക് ഗവർണർ അംഗീകാരം നൽകാത്ത സാഹചര്യം നിലനിൽക്കെയാണ് സർക്കാറിന്റെ പുതിയ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

