കോണ്‍ക്രീറ്റ് കട്ടിള വീണ് നാലരവയസ്സുകാരന് ദാരുണാന്ത്യം
text_fieldsകുളത്തൂപ്പുഴ: വീടിന് മുന്നില്‍ കളിക്കുന്നതിനിടെ വില്പനക്ക് സൂക്ഷിച്ചിരുന്ന കോണ്‍ക്രീറ്റ് കട്ടിള മറിഞ്ഞുവീണ് നാലരവയസ്സുകാരൻ മരിച്ചു. കുളത്തൂപ്പുഴ സ്റ്റെല്ല മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥി കല്ലുവെട്ടാംകുഴി ഷാന്‍ മന്‍സിലില്‍ മുഹമ്മദ് ഷാന്‍-ജസ്ന ദമ്പതികളുടെ മകന് അയാന് (നാലര) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെ വീടിന് മുന്നിലായിരുന്നു അപകടം.
കെട്ടിടനിർമാണത്തിനുള്ള കട്ടിളയും ജനലുകളും മറ്റും കോണ്‍ക്രീറ്റില്‍ നിർമിച്ച് വില്പനനടത്തുന്ന സ്ഥാപനം മുഹമ്മദ്ഷായും കുടുംബവും ഇവരുടെ വീടിനോട് ചേര്‍ന്ന് നടത്തിവരുന്നുണ്ട്. വീടിന് സമീപത്ത് ചാരിെവച്ചിരുന്ന ജനല്പാളിയില് പിടിച്ച് കളിക്കുന്നതിനിടെ ഭാരമേറിയ ജനല്‍ കുട്ടിയുടെ മുകളിലേക്ക് വീഴുകയുമായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ അയാനെ ഉടന്‍തന്നെ അതുവഴി എത്തിയ ബി.എസ്.എന്‍.എല്‍ വാഹനത്തില്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വ്യാഴാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സഹോദരന്: അബിന്‍ഷാ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
