Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൈനിക സ്കൂളുകളുടെ...

സൈനിക സ്കൂളുകളുടെ രാഷ്ട്രീയവൽക്കരണത്തിൽ ആശങ്ക; മന്ത്രി വി. ശിവൻകുട്ടി കേന്ദ്ര പ്രതിരോധ മന്ത്രിക്ക് കത്തയച്ചു

text_fields
bookmark_border
സൈനിക സ്കൂളുകളുടെ രാഷ്ട്രീയവൽക്കരണത്തിൽ ആശങ്ക; മന്ത്രി വി. ശിവൻകുട്ടി കേന്ദ്ര പ്രതിരോധ മന്ത്രിക്ക് കത്തയച്ചു
cancel

തിരുവനന്തപുരം: സൈനിക സ്കൂളുകളുടെ രാഷ്ട്രീയവത്കരണത്തിൽ ആശങ്ക അറിയിച്ച് മന്ത്രി വി. ശിവൻകുട്ടി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന് കത്തയച്ചു. രാഷ്ട്രീയ ബന്ധമുള്ള സംഘടനകൾക്കും വ്യക്തികൾക്കും സൈനിക സ്കൂളുകളുടെ നടത്തിപ്പ് ചുമതല നൽകുന്നത് ആ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയെയും സ്വയംഭരണാധികാരത്തെയും ബാധിക്കും.

സൈനിക സ്കൂളുകൾ ഭാവിയിലെ പ്രതിരോധ ഉദ്യോഗസ്ഥരെ വാർത്തെടുക്കുന്ന പ്രധാന നിഷ്പക്ഷ സ്ഥാപനങ്ങളാണ്. അതിനാൽ ഒരു തലത്തിലും ഈ സ്ഥാപനങ്ങളെ രാഷ്ട്രീയവൽക്കരിക്കരുത്. ദേശീയ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വിദ്യാഭ്യാസത്തിൽ നീതി ഉറപ്പാക്കുന്നതിനും ഈ സ്ഥാപനങ്ങളുടെ പ്രശസ്തി നിലനിർത്താനും കേന്ദ്ര പ്രതിരോധ മന്ത്രി ഇടപെടണമെന്ന് മന്ത്രി വി. ശിവൻകുട്ടി കത്തിൽ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minister V. Shivankuttypoliticization of military schools
News Summary - concern over the politicization of military schools; Minister V. Shivankutty sent a letter to the Union Defense Minister
Next Story