Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kodiyeri balakrishanan
cancel
Homechevron_rightNewschevron_rightKeralachevron_rightആലപ്പുഴ...

ആലപ്പുഴ ഇരട്ടക്കൊലപാതകത്തിൽ ഇൻറലിജൻസ്​ വീഴ്​ചയെന്ന്​ സഖാക്കൾ; മറുപടി നൽകി​ കോടിയേരി

text_fields
bookmark_border

തിരുവനന്തപുരം: ആലപ്പുഴ ഇരട്ടക്കൊലപാതകത്തിലെ ഇൻറലിജൻസ്​ വീഴ്​ചക്ക്​ ഇന്ദിര ഗാന്ധിയുടെ കൊലപാതകം പരിചയാക്കി സി.പി.എം ജില്ലസമ്മേളന പ്രതിനിധികൾക്ക്​ സംസ്ഥാന സെക്രട്ടറി ​​കോടിയേരി ബാലകൃഷ്​ണ​ന്‍റെ മറുപടി. ആറ്റിങ്ങലിൽ പിഞ്ചുകുഞ്ഞിനെ മൊബൈൽ മോഷ്ടാവായി ചിത്രീകരിച്ച പിങ്ക് പൊലീസുകാരിക്കെതിരെ ഉടൻ നടപടിയെടുക്കാതിരുന്നത്​ ആറ്റിങ്ങൽ ഉൾപ്പെടെ ഏരിയാ കമ്മിറ്റികളിൽ നിന്നുള്ള പ്രതിനിധികൾ ചർച്ചയുടെ അവസാന ദിവസമായ ശനിയാഴ്​ച രൂക്ഷമായി വിമർശിച്ചു.

പൊലീസിനും ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫിസിനുമെതിരെ പ്രതിനിധി ചർച്ചയുടെ രണ്ട് ദിവസങ്ങളിലും രൂക്ഷവിമർശനമുയർന്നു. ആലപ്പുഴയിൽ രണ്ട് കൊലപാതകങ്ങളിൽ മുന്നറിയിപ്പ്​ നൽകുന്നതിൽ സംസ്ഥാന ഇൻറലിജൻസ്​​ പരാജയപ്പെട്ടെന്ന്​ പ്രതിനിധികൾ വിമർശിച്ചു.

പൊലീസി​ന്‍റെ പരാജയത്തി​ന്‍റെ മറ്റൊരു ഉദാഹരണമാണ്​ ഇരട്ടക്കൊലപാതകമെന്നും വിമർശനം ഉയർന്നു. മറുപടി പ്രസംഗത്തിലാണ്​ കോടിയേരി ബാലകൃഷ്​ണൻ, ഇന്ദിര ഗാന്ധിയെ സ്വന്തം അംഗരക്ഷകർ വെടിവെച്ച്​ കൊലപ്പെടുത്തിയത്​ പരാമർശിച്ചത്​​. അന്നത് ആർക്കെങ്കിലും നേരത്തേ അറിയാനായോയെന്ന്​ ചോദിച്ച കോടിയേരി ഇന്‍റലിജൻസ്​ പരാജയമെന്ന ആരോപണത്തെ പാ​ടേ തള്ളി.

ആറ്റിങ്ങലിൽ കുട്ടിയെ മൊബൈൽ മോഷ്ടാവായി ചിത്രീകരിച്ച കേസിൽ, ഇടതുഭരണത്തിലെ പൊലീസിൽനിന്ന് ഇങ്ങനെയൊരു സന്ദേശമല്ല പ്രതീക്ഷിക്കുന്നതെന്ന് അവർ പറഞ്ഞു. ഉടൻ ആ പൊലീസുകാരിയെ സസ്പെൻഡ് ചെയ്തിരുന്നെങ്കിൽ അതൊരു നല്ല സന്ദേശമാകുമായിരുന്നു. പ്രശ്നവും പരിഹരിക്കപ്പെട്ടേനെ.

അത് ചെയ്യാതിരുന്നപ്പോൾ കോടതിയുടെ മുന്നിലേക്ക് വരെ കേസ് വലിച്ചിഴക്കപ്പെട്ട് വലിയ നാണക്കേടുണ്ടായെന്നും ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ഓഫിസ് തീർത്തും ജനസൗഹൃദമല്ലാതായി.

പരാതികളുന്നയിച്ചാൽ മറുപടി പോലുമില്ല. എം.വി. ജയരാജൻ ആ ഓഫിസിലുണ്ടായിരുന്നപ്പോൾ മാത്രമാണ് പാർട്ടിപ്രവർത്തകർക്കും പൊതുജനങ്ങൾക്കും അവിടെ പ്രാപ്യമാകുന്ന നിലയുണ്ടായത്. പൊലീസും നന്നായി പ്രവർത്തിച്ചത് അപ്പോഴായിരുന്നു.

ആർ.എസ്.എസ് ഗ്യാങ് പൊലീസിനെ നിയന്ത്രിക്കുന്ന സാഹചര്യം മാറിയിട്ടില്ലെന്നും വിമർശനമുയർന്നു. പൊലീസ് ബോധപൂർവം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടിയുമുണ്ടാകുമെന്നായിരുന്നു കോടിയേരിയുടെ മറുപടി. 50000 പേരുള്ള പൊലീസ് സേനയിൽ എല്ലാവരും ഏതുതരക്കാരാണെന്ന് കണ്ടെത്തുക ബുദ്ധിമുട്ടാണ്. പരമാവധി പൊതുജനങ്ങൾക്ക് നീതി ഉറപ്പാക്കാനാവശ്യമായ ഇടപെടൽ പൊലീസിൽ നിന്നുണ്ടാകുമെന്ന ഉറപ്പും കോടിയേരി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpm
News Summary - Comrades blame intelligence for Alappuzha double murder; Kodiyeri replied
Next Story