കമ്പ്യൂട്ടർവത്കൃത ഡ്രൈവിങ് പരിശോധന: പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകക്ക് സർക്കാർ തീരുമാനം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കമ്പ്യൂട്ടർവത്കൃത ഡ്രൈവിങ് ലൈസൻസ് പരിശോധന സംവിധാനമൊരുക്കുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി) മാതൃക സ്വീകരിക്കാൻ സർക്കാർ തീരുമാനം. സ്വകാര്യ സംരംഭകർ സ്ഥലം കണ്ടെത്തി അടിസ്ഥാന സൗകര്യമൊരുക്കുകയും മോേട്ടാർവാഹന വകുപ്പിെൻറ നേതൃത്വത്തിൽ പരിശോധന നടത്തുകയും ചെയ്യുന്ന രൂപത്തിലുള്ള ക്രമീകരണമാണ് ആലോചിക്കുന്നത്. നിലവിൽ തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറ, പാറശ്ശാല, കണ്ണൂർ ജില്ലയിലെ തോട്ടട, കോഴിക്കോട് ജില്ലയിലെ ചേവായൂർ എന്നിവിടങ്ങളിലാണ് കാമറകളുടെ സഹായത്തോടെ ഒാേട്ടാമാറ്റിക് ഡ്രൈവിങ് പരിശോധന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.
ഇതും പത്തനംതിട്ടയിലെയും കോട്ടയത്തെയും പണി പൂർത്തിയായ രണ്ട് കേന്ദ്രങ്ങളും ഒഴികെ സംസ്ഥാനത്തെ ശേഷിക്കുന്ന 67 ആർ.ടി.ഒ, ജോയൻറ് ആർ.ടി.ഒ പരിധികളിലാണ് സ്വകാര്യ പങ്കാളിത്തത്തോടെ അത്യാധുനിക പരിശോധന കേന്ദ്രങ്ങളൊരുക്കാൻ സർക്കാർ തീരുമാനിച്ചത്. ഇ-ടെൻഡർ വഴിയാണ് ഏജൻസികളെ കണ്ടെത്തുക. ഒാരോ വർഷത്തിനും നിശ്ചിത നിരക്ക് എന്ന നിലയിലാകും ധാരണ. അതേസമയം, എത്ര വർഷത്തേക്കാണ് സ്വകാര്യ സംരംഭകരുമായി കരാറുണ്ടാക്കുക എന്ന് വ്യക്തമല്ല.
2018ഒാടെ രാജ്യത്തെ മുഴുവൻ ഡ്രൈവിങ് ലൈസൻസ് പരിശോധനകളും കമ്പ്യൂട്ടർവത്കരിക്കണമെന്ന കേന്ദ്ര നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് സത്വര നീക്കം. സർക്കാർ നേരിട്ട് സംവിധാനമൊരുക്കുേമ്പാൾ കാലതാമസം ഏറെ വേണ്ടിവരുമെന്നതാണ് പി.പി.പി മാതൃകയിലേക്ക് നീങ്ങാൻ കാരണമെന്നാണ് വിവരം. ഭൂമി കണ്ടെത്തലടക്കം പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിശദീകരണം.
ഒരു ഏക്കറോളം ഭൂമിയാണ് ഒാേട്ടാമാറ്റിക് പരിശോധന കേന്ദ്രങ്ങൾക്കായി വേണ്ടത്. ‘എച്ച് ’, ‘എട്ട് ’ എന്നിവക്കായുള്ള ഹൈടെക് ട്രാക്ക്, റിവേഴ്സ് പാർക്കിങ് പരിേശാധിക്കാനുള്ള അത്യാധുനിക സംവിധാനം എന്നിവയാണ് പ്രധാന ഭാഗം. ഒാരോ ട്രാക്കിലും 16 കാമറകൾ സജ്ജീകരിക്കണം. ഇവക്ക് പുറമേ സെൻസറുകളും ക്രമീകരിക്കും. കാമറകളും സെൻസറുകളും ബന്ധിപ്പിക്കുന്ന സെർവറുകൾ, കൺട്രോൾ റൂം, ഉച്ചഭാഷിണി എന്നിവയും അനുബന്ധമായി ഒരുക്കണം. പരിശോധനയിൽ വിജയിക്കുന്നവർക്ക് തത്സമയം ലൈസൻസ് നൽകുന്നതിനാൽ കൺട്രോൾ റൂമിൽ തന്നെ പ്രിൻറിങ്ങിനുള്ള ക്രമീകരണങ്ങളുമുണ്ടാകും. ടോക്കൺ സംവിധാനം, ടെസ്റ്റിനെത്തുന്നവർക്കുള്ള വിശ്രമകേന്ദ്രങ്ങൾ, േടായ്ലറ്റുകൾ എന്നിവ ഒരുക്കലും സ്വകാര്യ സംരംഭകരുടെ ചുമതലയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
