Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക​മ്പ്യൂ​ട്ട​ർ...

ക​മ്പ്യൂ​ട്ട​ർ ക്ഷാ​മം; ഡ്രൈ​വി​ങ് ലേ​​ണേ​ഴ്​​സ്​ ടെ​സ്റ്റ്​ ഇ​നി മൊ​ബൈ​ലി​ൽ

text_fields
bookmark_border
Privahan Logo, Driving License
cancel
camera_alt

പരിവാഹൻ ലോഗോ, ഡ്രൈവിങ് ലൈസൻസ് 

തി​രു​വ​ന​ന്ത​പു​രം: ഓ​ഫി​സു​ക​ളി​ലെ ക​മ്പ്യൂ​ട്ട​ര്‍ക്ഷാ​മം കാ​ര​ണം ലേ​ണേ​ഴ്‌​സ് ടെ​സ്റ്റ് വൈ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്റെ പ​രീ​ക്ഷാ ഹാ​ളു​ക​ളി​ൽ അ​പേ​ക്ഷ​ക​രു​ടെ സ്മാ​ര്‍ട്ട് ഫോ​ണി​ല്‍ പ​രീ​ക്ഷ ന​ട​ത്താ​ന്‍ അ​നു​മ​തി. വെ​ഹി​ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രു​ടെ മേ​ല്‍നോ​ട്ട​ത്തി​ലാ​യി​രി​ക്കും ലേ​ണേ​ഴ്‌​സ് ടെ​സ്റ്റ് ന​ട​ക്കു​ക.

എം.​വി.​ഡി ലീ​ഡ്‌​സ് മൊ​ബൈ​ല്‍ ആ​പാ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. അ​പേ​ക്ഷ​ക​രു​ടെ മു​ഖം​തി​രി​ച്ച​റി​യാ​നു​ള്ള സം​വി​ധാ​നം ഇ​തി​ലു​ണ്ട്. പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ൻ​പും പ​രീ​ക്ഷാ വേ​ള​യി​ൽ നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ലും മു​ഖം തി​രി​ച്ച​റി​യ​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ൽ ഉ​ട​ൻ ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​മീ​ഷ​ണ​റു​ടെ ഓ​ഫി​സി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം.

ലേ​ണേ​ഴ്‌​സ് ലൈ​സ​ന്‍സി​ന് മൂ​ന്നു​മാ​സ​ത്തോ​ളം കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ ഇ​പ്പോ​ഴു​ണ്ട്. ഇ​തൊ​ഴി​വാ​ക്കാ​ന്‍ മൂ​ന്നു​മാ​സ​ത്തേ​ക്ക് ആ​ഴ്ച​യി​ല്‍ അ​ഞ്ചു​ദി​വ​സം വീ​തം ലേ​ണേ​ഴ്‌​സ് ലൈ​സ​ന്‍സ് ടെ​സ്റ്റ് ന​ട​ത്താ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ലേ​ണേ​ഴ്‌​സി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ക്ക് മൂ​ന്നു​ദി​വ​സ​ത്തി​നു​ള്ളി​ല്‍ അ​വ​സ​രം ല​ഭി​ക്കു​ന്ന വി​ധ​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​നാ​ണ് ഈ ​മാ​റ്റം.

ഡ്രൈ​വി​ങ് ടെ​സ്റ്റി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ക്ക് 30 ദി​വ​സ​ത്തി​നു​ള്ളി​ലും തോ​റ്റ​വ​ര്‍ക്ക് എ​ട്ടു ദി​വ​സ​ത്തി​നു​ള്ളി​ലും അ​വ​സ​രം ല​ഭി​ക്കു​ന്ന വി​ധ​ത്തി​ല്‍ അ​പേ​ക്ഷ​ക​ൾ തീ​ർ​പ്പാ​ക്ക​ണം. ദി​വ​സേ​ന​യു​ള്ള ലേ​ണേ​ഴ്സ് ടെ​സ്റ്റ് സ്ലോ​ട്ടു​ക​ളു​ടെ എ​ണ്ണം ഡ്രൈ​വി​ങ്​ ടെ​സ്റ്റ് സ്ലോ​ട്ടു​ക​ൾ​ക്ക് തു​ല്യ​മോ അ​തി​ല​ധി​ക​മോ ആ​ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം.

മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ പ​രീ​ക്ഷ ഹാ​ളു​ക​ളി​ലെ ക​മ്പ്യൂ​ട്ട​ർ സൗ​ക​ര്യം ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​യി​രു​ന്നു നി​ല​വി​ൽ ലേ​ണേ​ഴ്​​സ്​ ടെ​സ്റ്റ്​ ന​ട​ന്നി​രു​ന്ന​ത്. കോ​വി​ഡ്​ കാ​ല​​ത്ത്​ അ​പേ​ക്ഷ​ക​ർ​ക്ക്​ വീ​ട്ടി​ലി​രു​ന്ന്​ മൊ​ബൈ​ൽ ഫോ​ൺ വ​ഴി ലേ​ണേ​ഴ്​​സ്​ ടെ​സ്റ്റി​ൽ പ​​ങ്കെ​ടു​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കി​യി​രു​​ന്നെ​ങ്കി​ലും വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്ന​തോ​ടെ അ​തു​പേ​ക്ഷി​ച്ചു. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​പേ​ക്ഷ​ക​രു​ടെ ഫോ​ണി​ൽ ടെ​സ്റ്റ്​ ന​ട​ക്കു​ന്ന​ത്​ ഇ​താ​ദ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:driving licencedriving learnersMVD
News Summary - Computer shortage; Driving Learners Test to be conducted on mobile now
Next Story