മെഡിക്കൽ പി.ജിക്കാർക്ക് നിർബന്ധ സേവനം: സർക്കാറിന്റെ വിശദീകരണം തേടി
text_fieldsകൊച്ചി: സർക്കാർ മെഡിക്കൽ കോളജുകളിൽനിന്ന് മെഡിക്കൽ പി.ജി പഠനം പൂർത്തിയാക്കിയവർക്ക് നിർബന്ധിത സേവനത്തിനുള്ള നിയമനം നൽകുന്നത് സംബന്ധിച്ച് സർക്കാറിന്റെ വിശദീകരണം തേടി ഹൈകോടതി. നിർബന്ധിത സേവനത്തിനുള്ള ആശുപത്രികളിലെ നിയമനം വൈകുന്നതായി ചൂണ്ടിക്കാട്ടി മെഡിക്കൽ പി.ജി പഠനം പൂർത്തിയാക്കിയ ഡോക്ടർമാർ നൽകിയ ഹരജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരിഗണിച്ചത്.
ബോണ്ട് പ്രകാരമുള്ള നിയമനങ്ങൾ നൽകാത്ത സാഹചര്യങ്ങൾ ആവർത്തിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ബോണ്ട് പാലിക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കാൻ ഇത് നിർബന്ധിതമാക്കും. അതിനാൽ, എന്ന് നിയമനം നൽകുമെന്ന് അറിയിക്കാനാണ് ഹൈകോടതി സർക്കാറിന് നിർദേശം നൽകിയത്.
കഴിഞ്ഞ ഡിസംബറിൽ ഹരജിക്കാരുടെ പി.ജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചെങ്കിലും ഒരുവിഭാഗം ഡോക്ടർമാർക്ക് ഇതുവരെ നിയമനം നൽകിയില്ലെന്ന് ഹരജിയിൽ പറയുന്നു. ഒരു വർഷമാണ് നിർബന്ധിത സേവനം നടത്തേണ്ട്. ഇത് പൂർത്തിയായാലേ സർട്ടിഫക്കറ്റടക്കം തിരികെ നൽകൂവെന്നതിനാൽ നിയമനം നൽകാത്ത നടപടി വിവേചനപരമാണെന്നാണ് ഹരജിയിലെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

