അമ്മയെയും കുഞ്ഞുങ്ങളെയും പെരുവഴിയിലാക്കിയ സ്വകാര്യ ബസ് ഡ്രൈവർക്ക് നല്ല നടപ്പ് ശിക്ഷ
text_fieldsപട്ടാമ്പി: അമ്മയെയും കുഞ്ഞുങ്ങളെയും സ്റ്റോപ്പിൽ നിർത്താതെ പെരുവഴിയിലിറക്കി വിട ്ട സ്വാകാര്യ ബസ് ഡ്രൈവർക്ക് നല്ല നടപ്പ് ശിക്ഷ. മൂന്ന് ദിവസം താലൂക്ക് ആശുപത്രിയിൽ നിർബ ന്ധിത സാമൂഹിക സേവനത്തിന് വിധിച്ചാണ് ജോയൻറ് ആർ.ടി.ഒ സി.യു. മുജീബ് ഡ്രൈവറെ ശിക്ഷിച്ചത ്.
ജനുവരി അഞ്ചിനായിരുന്നു സംഭവം. ശങ്കരമംഗലം സ്വദേശിയായ മഹേഷിെൻറ ഭാര്യ പത്തും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളുമായി മേലെ പട്ടാമ്പി ശിൽപചിത്ര സ്റ്റോപ്പിൽ നിന്നാണ് പട്ടാമ്പി-വളാഞ്ചേരി റൂട്ടിലോടുന്ന കാളിയത്ത് ബസിൽ കയറിയത്. എം.ഇ.എസ് കോളജ് സ്റ്റോപ്പിലായിരുന്നു ഇറങ്ങേണ്ടത്. സ്റ്റോപ്പിലെത്തിയപ്പോൾ ഡ്രൈവറോട് നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ, കുറേ ദൂരം മുന്നോട്ടുപോയി വാഹനങ്ങളൊന്നും ലഭിക്കാത്ത സ്ഥലത്താണ് ഡ്രൈവർ ഇറക്കിവിട്ടത്.
ഇവരുടെ പരാതിയിൽ പട്ടാമ്പി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് അഷ്റഫ് സൂപ്പിൽ അന്വേഷണം നടത്തി വാഹനമോടിച്ച ഡ്രൈവർ വളാഞ്ചേരി പൈങ്കണ്ണൂർ സ്വദേശി മൊയ്തീൻകുട്ടി കുറ്റക്കാരനാണെന്ന് റിപ്പോർട്ട് ചെയ്തു. പിന്നീട് പരാതിക്കാരിയെയും ഡ്രൈവറെയും പട്ടാമ്പി ജോയൻറ് ആർ.ടി.ഒ വിളിച്ചുവരുത്തുകയും ഡ്രൈവർ കുറ്റസമ്മതം നടത്തുകയും ചെയ്തു.
ആദ്യപടിയായി മൂന്ന് ദിവസത്തെ നിർബന്ധിത സാമൂഹിക സേവനത്തിന് ഡ്രൈവറെ പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് അയക്കാനും ബാക്കി നടപടികൾ പിന്നീട് സ്വീകരിക്കാനും തീരുമാനിച്ചു. ഇത്തരത്തിലുള്ള പരാതികളിൽ തുടർന്നും കർശന നടപടി സ്വീകരിക്കുമെന്ന് ആർ.ടി.ഒ അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
