Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജി. സുധാകരനെതിരായ...

ജി. സുധാകരനെതിരായ പരാതിയിൽ അനുനയനീക്കം; ലോക്കൽ കമ്മിറ്റി യോഗം വിളിച്ച് സി.പി.എം

text_fields
bookmark_border
G Sudhakaran
cancel

ആലപ്പുഴ: മന്ത്രി ജി. സുധാകരനെതിരെ മുൻ പേഴ്സനൽ സ്റ്റാഫിന്‍റെ ഭാര്യ നൽകിയ പരാതിയിൽ അനുനയനീക്കവുമായി സി.പി.എം ആലപ്പുഴ ജില്ലാ നേതൃത്വം. വിഷയം ചർച്ച ചെയ്യാൻ പുറക്കാട് ലോക്കൽ കമ്മിറ്റിയോഗം വിളിച്ചു. ജില്ലാ കമ്മിറ്റി ഒാഫീസിൽ ചേരുന്ന യോഗത്തിൽ പരാതിക്കാരിയുടെ ഭർത്താവും പങ്കെടുക്കും. സി.പി.എം സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശ പ്രകാരമാണ് യോഗം വിളിച്ചതെന്നാണ് റിപ്പോർട്ട്.

അതേസമയം, പാ​ർ​ട്ടി അം​ഗ​ത്തിന്‍റെ ഭാ​ര്യ പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ​കൂ​ടി​യാ​യ മ​ന്ത്രി​യു​ടെ പേ​രി​ൽ പ​രാ​തി ന​ൽ​കി​യ​തു​ സം​ബ​ന്ധി​ച്ച​ വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചി​ട്ടുണ്ട്. സി.​പി.​എം പു​റ​ക്കാ​ട്​ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​മാ​ണ് മ​ന്ത്രി ജി. ​സു​ധാ​ക​രന്‍റെ മു​ൻ പേ​ഴ്​​സ​ന​ൽ സ്​​റ്റാ​ഫായ​ വേ​ണു​ഗോ​പാ​ൽ.

മ​ന്ത്രി ജി. ​സു​ധാ​ക​ര​നെ​തി​രെ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​മ്പ​ല​പ്പു​ഴ പൊ​ലീ​സ്​ കേ​സെ​ടു​ക്കു​ന്നി​ല്ലെ​ന്ന്​ കു​റ്റ​പ്പെ​ടു​ത്തി മ​ന്ത്രി​യു​ടെ മു​ൻ പേ​ഴ്​​സ​ന​ൽ സ്​​റ്റാ​ഫി​ന്‍റെ ഭാ​ര്യ കഴിഞ്ഞ ദിവസം ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​യെ സ​മീ​പി​ച്ചിരുന്നു. ആ​ല​പ്പു​ഴ​യി​െ​ല വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി ത​നി​ക്കെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നാ​ണ്​ വേ​ണു​ഗോ​പാ​ലി​ന്‍റെ ഭാ​ര്യ ശാ​ലു പ​രാ​തി ന​ൽ​കി​യ​ത്.

പ​രാ​തി​ക്ക്​ ആ​ധാ​ര​മാ​യ വാ​ർ​ത്ത​സ​മ്മേ​ള​നം ആ​ല​പ്പു​ഴ​യി​ലാ​യ​തി​നാ​ൽ ത​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്നാ​ണ്​ അ​മ്പ​ല​പ്പു​ഴ ​പൊ​ലീ​സി​െൻറ നി​ല​പാ​ട്. ഇ​തോ​ടെ​യാ​ണ്​ ശാ​ലു പൊ​ലീ​സ്​ മേ​ധാ​വി​ക്ക്​ പ​രാ​തി ന​ൽ​കി​യ​ത്.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ഗൂ​ഢ​ല​ക്ഷ്യ​മു​ണ്ടെ​ന്നും രാ​ഷ്​​​ട്രീ​യ ക്രി​മി​ന​ലു​ക​ളാ​ണെ​ന്നും ജി. ​സു​ധാ​ക​ര​ൻ കഴിഞ്ഞ ദിവസം തു​റ​ന്ന​ടി​ച്ചിരുന്നു. സു​ധാ​ക​ര​ന്‍റെ പ്രസ്താവന പാ​ർ​ട്ടി​യി​ൽ രൂ​ക്ഷ​മാ​യ വി​ഭാ​ഗീ​യ​ത​യാ​ണ് പ​ര​സ്യ​മാ​കു​ന്ന​ത്. എ​സ്.​എ​ഫ്.​ഐ മു​ൻ ജി​ല്ല ക​മ്മി​റ്റി അം​ഗ​മാ​യ യു​വ​തി​യെ ജ​നു​വ​രി എ​ട്ടി​ന്​ വി​വാ​ഹം ചെ​യ്ത​തി​ന് പി​ന്നാ​ലെ മ​ന്ത്രി പേ​ഴ്സ​ന​ൽ സ്​​റ്റാ​ഫി​നെ ഒ​ഴി​വാ​ക്കി​യെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ന​ു​ ശേ​ഷം സി.​പി.​എ​മ്മി​ൽ രൂ​പ​പ്പെ​ട്ട വി​ഭാ​ഗീ​യ​ത​യു​ടെ തു​ട​ർ​ച്ച​യാ​ണ് മ​ന്ത്രി​ക്കെ​തി​രാ​യ പ​രാ​തി​യും തു​ട​ർ​ന്നു​ള്ള നാ​ട​കീ​യ നീ​ക്ക​ങ്ങ​ളും. ജി. ​സു​ധാ​ക​ര​ൻ ഒ​രു​വ​ശ​ത്തും ആ​ല​പ്പു​ഴ സി.​പി.​എ​മ്മി​ലെ പു​തി​യ ചേ​രി മ​റു​വ​ശ​ത്തും നി​ല​യു​റ​പ്പി​ച്ചാ​ണ് നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി പി​ൻ​വ​ലി​െ​ച്ച​ന്ന പ്ര​ചാ​ര​ണ​മു​ണ്ടാ​യ​ത്.

Show Full Article
TAGS:G Sudhakaran CPM 
News Summary - Compromise on complaint against G Sudhakaran; CPM convenes local committee meeting
Next Story