ഒമ്പതു വർഷംകൊണ്ട് രാജ്യത്ത് നടപ്പാക്കിയത് സമഗ്ര വികസനം -മന്ത്രി ബി.എൽ. വർമ
text_fieldsതിരുവങ്ങൂരിൽ വികസിത് ഭാരത് സങ്കൽപ് യാത്ര പൊതു സമ്മേളനം കേന്ദ്രമന്ത്രി ബി.എൽ. വർമ ഉദ്ഘാടനം ചെയ്യുന്നു
തിരുവങ്ങൂർ: ഒമ്പതു വർഷംകൊണ്ട് കേന്ദ്ര സർക്കാർ സ്വാതന്ത്ര്യാനന്തരം 60 വർഷംകൊണ്ട് ഉണ്ടാക്കാൻ കഴിയാത്ത സമഗ്ര വികസനമാണ് രാജ്യത്ത് നടപ്പാക്കിയതെന്ന് കേന്ദ്ര സഹമന്ത്രി ബി.എൽ. വർമ.
തിരുവങ്ങൂരിൽ നടന്ന വികസിത് ഭാരത് സങ്കൽപ് യാത്രയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര വികസനക്ഷേമ പദ്ധതികളുടെ ഗുണഫലങ്ങൾ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വികസിത് ഭാരത് സങ്കൽപ് യാത്ര കേരളത്തിലെ ജനങ്ങൾ ഏറ്റെടുക്കണമെന്ന് അദ്ദേഹം ആഹ്വാനംചെയ്തു.
ഉജ്ജ്വല യോജന പദ്ധതിപ്രകാരം ചേമഞ്ചേരി പഞ്ചായത്തിലെ ഗുണഭോക്താക്കൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ വികസിത് ഭാരത് സങ്കൽപ് യാത്രയുടെ ഭാഗമായി നൽകി. കർഷകരെ ആദരിച്ചു. കർഷകർക്കായി കൃഷി വിജ്ഞാൻ കേന്ദ്രയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നടന്നു. കനറാ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ ടോംസ് വർഗീസ് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ രാജേഷ് കുന്നുമ്മൽ, കൃഷി വിജ്ഞാൻ കേന്ദ്ര ഡയറക്ടർ കെ.പി. രാധാകൃഷ്ണൻ, കേന്ദ്ര ഫിഷറീസ് ബോർഡ് മെംബർ എൻ.പി. രാധാകൃഷ്ണൻ, ലീഡ് ബാങ്ക് മാനേജർ ടി.എം. മുരളീധരൻ, വി.കെ. സജീവൻ, എസ്.ആർ. ജയ്കിഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

