ലിംഗമാറ്റ ശസ്ത്രക്രിയ പരീക്ഷണം?
text_fields
കോഴിക്കോട്: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന ആദ്യ ലിംഗമാറ്റ ശസ്ത്രക്രിയ വിജയമെന്ന് അവകാശപ്പെടുേമ്പാഴും തന്നെ പരീക്ഷണത്തിന് വിധേയമാക്കുകയായിരുന്നുവെന്ന പരാതിയുമായി ശസ്ത്രക്രിയക്ക് വിേധയമായ ആൾ രംഗത്ത്. സാധാരണ ലിംഗമാറ്റത്തിന് അഞ്ചോ ആറോശസ്ത്രക്രിയകൾ മതിയാവുന്നിടത്ത് തന്നെ സങ്കീർണമായ 13 ശസ്ത്രക്രിയകൾക്ക് വിധേയമാക്കുകയായിരുന്നുവെന്ന് കാണിച്ച് ആരോഗ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും കാട്ടാക്കട സ്വദേശി സാഗറാണ് പരാതി നൽകിയത്.
ശസ്ത്രക്രിയ ജീവനുതന്നെ ഭീഷണിയായതോടെ സുഹൃത്തിെൻറ നിർദേശപ്രകാരം മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി വീണ്ടും ശസ്ത്രക്രിയക്ക് വിധേയനായി ആരോഗ്യം വീണ്ടെടുക്കുകയായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു.
ജനുവരി 24നായിരുന്നു ശസ്ത്രക്രിയ. ഫെലോ പ്ലാസ്റ്റിയിലാണ് (പുരുഷാവയവം വെച്ചുപിടിപ്പിക്കൽ) സ്ഥിതി ഗുരുതരമായതെന്ന് 41കാരനായ സാഗർ പറയുന്നു. വലതുകാൽ മുട്ടിെൻറ മുകളിൽനിന്ന് ഇടുപ്പുവെര മാംസമെടുത്താണ് പുരുഷ ലൈംഗികാവയവമാക്കി തുന്നിപ്പിടിപ്പിച്ചത്. നേരെ മുൻ ഭാഗത്ത് വെക്കേണ്ടതിനുപകരം വലത് തുടയോട് ചേർത്ത് െവച്ചതിനെതുടർന്ന് നടക്കാനോ ഇരിക്കാനോ കഴിയാത്ത സ്ഥിതിയായി. മൂത്രം പോകാൻ ട്യൂബ് ഘടിപ്പിച്ചിരുന്നെങ്കിലും അതിനും സാധിക്കാതെയായി. പിന്നീട് ഇൗ ഭാഗത്ത് പഴുപ്പ് വന്നു. വലത്തേതുടയിൽ മാംസം വെച്ചുപിടിപ്പിക്കാൻ ഇടത്തേക്കാലിൽനിന്ന് തൊലി എടുത്തതിനാൽ വസ്ത്രം പോലും ധരിക്കാനായില്ലെന്നും ഇയാൾ പറയുന്നു. തുടർന്നാണ് മുംബൈയിൽ ചികിത്സ തേടിയത്.
നേരത്തേ സ്തനങ്ങൾക്ക് രൂപമാറ്റം വരുത്തുന്ന മാസക്ടമി, ഗർഭാശയവും അനുബന്ധ അവയവങ്ങളും മാറ്റുന്ന സിസ്ക്ട്രമി, സ്ത്രീ ലൈംഗിക അവയവം മാറ്റുന്ന വജൈനട്ടമി തുടങ്ങിയ ശസ്ത്രക്രിയകൾ പല ഘട്ടങ്ങളായി നടത്തിയിരുന്നു. ഇതിൽ ഒറ്റത്തവണ ചെയ്യേണ്ട മാസക്ടമി മാത്രം ശരിയാവാത്തതിനാൽ നാലു തവണ ചെയ്യേണ്ടിവന്നതായും സാഗർ പറയുന്നു.
എന്നാൽ, പരാതിക്ക് പിന്നിൽ ഇവിടെത്തന്നെയുള്ള ചില ഡോക്ടർമാരുടെ ഇടപെടലുകളാണെന്ന് മെഡിക്കൽ കോളജ് പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. കെ. അജയകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. രോഗിയുടെ പ്രധാന ശസ്ത്രക്രിയകളെല്ലാം വിജയകരമായി പൂർത്തിയാക്കിയതാണ്. മെഡിക്കൽ കോളജിൽെവച്ച് ശസ്ത്രക്രിയ നടത്തിയതിെൻറ സർട്ടിഫിക്കറ്റും നൽകിയിട്ടുണ്ട്. ശസ്ത്രക്രിയയോടനുബന്ധിച്ച തുടർ ചികിത്സകൾ കുറച്ച് ബാക്കിയുണ്ട്. രോഗി തിരിച്ചുവരുകയാണെങ്കിൽ അത് പൂർത്തീകരിച്ച് നൽകുമെന്ന് ഡോക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
