സമഗ്രശുചിത്വ പദ്ധതി: ആദ്യഘട്ടത്തിന് രൂപമായി
text_fieldsതിരുവനന്തപുരം: ജനപങ്കാളിത്തത്തോടെ തദ്ദേശ സ്ഥാപനങ്ങൾ വഴി നടപ്പാക്കുന്ന സമഗ്ര ശുചിത്വ പദ്ധതിയുടെ ആദ്യഘട്ടത്തിന് ഹരിതകേരളം മിഷൻ രൂപംനൽകി.
ഇതിെൻറ ഭാഗമായി ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ ഒരാഴ്ച ശുചീകരണത്തിെൻറ ഭാഗമായി സേവനവാരമായി ആചരിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
വിദ്യാർഥികളെയും സന്നദ്ധ സംഘടനകളെയും സാമൂഹിക സംഘടനകളെയുമെല്ലാം പങ്കാളികളാക്കും. തദ്ദേശ സ്ഥാപനങ്ങൾ ശുചീകരണം പ്രാഥമിക ഉത്തരവാദിത്തമായി കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജൈവ മാലിന്യ സംസ്കരണത്തിനുള്ള വിജയകരമായ മാതൃക ലോകത്തിെൻറ ഏതുഭാഗത്തുണ്ടെങ്കിലും അത് കേരളത്തിൽ ലഭ്യമാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. യോഗത്തിൽ മന്ത്രിമാരായ കെ.ടി. ജലീൽ, വി.എസ്. സുനിൽകുമാർ, കെ. രാജു, എം.എം. മണി, മാത്യു ടി.തോമസ്, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ, ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സൺ ടി.എൻ. സീമ, ചീഫ് സെക്രട്ടറി നളിനി നെറ്റോ എന്നിവരും പെങ്കടുത്തു.
പ്രധാന തീരുമാനങ്ങൾ:
- ആഗസ്റ്റ് ആറ് മുതൽ 13 വരെ മുഴുവൻ വീടുകളെയും ഉൾക്കൊള്ളുന്ന മാലിന്യ സർേവ നടത്തും
- ഇതിന് ജൂൈല 30ന് മുമ്പ് പ്രവർത്തകർക്ക് പരിശീലനം നൽകും
- ഗുണഭോക്തൃ ഗ്രാമസഭ ശുചിത്വ പദ്ധതി ചർച്ചചെയ്യും
- ആഗസ്റ്റ് 15ന് ദേശീയപതാക ഉയർത്തൽ കഴിഞ്ഞാൽ ‘മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം’ പ്രഖ്യാപിക്കും.
- അന്ന് മന്ത്രിമാരും എം.പിമാരും എം.എൽ.എമാരും മറ്റു ജനപ്രതിനിധികളും വീടുകളിൽ ലഘുലേഖ വിതരണം ചെയ്യും
- ജൂലൈ 18ന് മുമ്പ് മന്ത്രിമാരുടെ അധ്യക്ഷതയിൽ ജില്ല മിഷനുകൾ യോഗം ചേരും
- ജൂലൈ 22ന് മുമ്പ് പ്രാദേശിക സ്വയംഭരണ സ്ഥാപനതല മിഷനുകളുടെ യോഗം
- വ്യാപാരികൾ, ഹോട്ടൽ ഉടമകൾ, വ്യവസായികൾ എന്നിവരുടെ സംഘടന പ്രതിനിധികളുമായി സംസ്ഥാനതല യോഗം ചേരും
- പ്രാദേശിക സ്വയംഭരണ സ്ഥാപനതലത്തിലും വ്യാപാരികളുടെയും വ്യവസായികളുടെയും യോഗം
- സപ്റ്റംബർ 30ന് മുമ്പ് തദ്ദേശ സ്ഥാപനങ്ങളുടെ ശുചിത്വ പദ്ധതിക്ക് അംഗീകാരം നൽകും
- നവംബർ ഒന്നിന് തദ്ദേശ സ്ഥാപനങ്ങൾ സമഗ്ര ശുചിത്വ പദ്ധതിക്ക് തുടക്കംകുറിക്കുന്ന പ്രഖ്യാപനം നടത്തും
- ജനുവരി ഒന്നി-ന് മുമ്പ് എല്ലാ സ്ഥാപനങ്ങളിലേക്കും ശുചിത്വ പദ്ധതി വ്യാപിപ്പിക്കും
- തദ്ദേശ സ്ഥാപനങ്ങൾ ആരംഭിച്ച മിക്ക മാലിന്യ സംസ്കരണ പ്ലാൻറുകൾ പുനരുജ്ജീവിപ്പിക്കും
- ബ്രഹ്മപുരം, ബത്തേരി പ്ലാൻറുകൾ ഉടൻ പൂർത്തിയാക്കും.
- ഈ വർഷം നട്ടുപിടിപ്പിച്ച ഒരുകോടി വൃക്ഷത്തൈകളുടെ പരിപാലനം ഉറപ്പാക്കും
- അടുത്തവർഷം രണ്ടുകോടി മരങ്ങൾ നടും
- തൊഴിലുറപ്പ് മിഷൻ വഴിയും തൈകൾ തയാറാക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
