Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാലവർഷം: സമഗ്ര ഒരുക്കം...

കാലവർഷം: സമഗ്ര ഒരുക്കം പൂർത്തിയാക്കണം -മുഖ്യമന്ത്രി

text_fields
bookmark_border
കാലവർഷം: സമഗ്ര ഒരുക്കം പൂർത്തിയാക്കണം -മുഖ്യമന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: അ​പ്ര​തീ​ക്ഷി​ത കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ങ്ങ​ളും മ​ണ്ണി​ടി​ച്ചി​ൽ ഉ​ൾ​പ്പെ​ടെ ദു​ര​ന്ത​സാ​ധ്യ​ത​ക​ളും മു​ന്നി​ൽ​ക​ണ്ട് എ​ല്ലാ വ​കു​പ്പു​ക​ളും കാ​ല​വ​ർ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള പ്ര​വൃ​ത്തി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ നി​ർ​ദേ​ശി​ച്ചു.

കാ​ല​വ​ർ​ഷ മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി പ്ര​സി​ദ്ധീ​ക​രി​ച്ച ഓ​റ​ഞ്ച് ബു​ക്കി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ എ​ല്ലാ വ​കു​പ്പു​ക​ളും കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. ഡാ​മു​ക​ളു​ടെ സു​ര​ക്ഷ, മ​ഴ ല​ഭ്യ​ത, നീ​രൊ​ഴു​ക്ക് എ​ന്നി​വ ശാ​സ്ത്രീ​യ​മാ​യി നി​രീ​ക്ഷി​ക്ക​ണം.

കേ​ന്ദ്ര ജ​ല ക​മീ​ഷ​നും ഡാം ​സു​ര​ക്ഷ അ​തോ​റി​റ്റി എ​ന്നി​വ​യു​മാ​യി വ​കു​പ്പു​ക​ൾ തു​ട​ർ​ച്ച​യാ​യ ബ​ന്ധം പു​ല​ർ​ത്ത​ണം.

അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ് റൂ​ൾ ക​ർ​വി​ന് മു​ക​ളി​ലെ​ത്തു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. ദു​ര​ന്ത​സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ പ​ട്ടി​ക ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന-​വി​ല്ലേ​ജ് ത​ല​ങ്ങ​ളി​ൽ പു​തു​ക്ക​ണം.

ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത മേ​ഖ​ല​ക​ളി​ലെ കു​ടും​ബ​ങ്ങ​ളു​ടെ​യും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ​യും വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി മു​ന്ന​റി​യി​പ്പു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി എ​ത്തി​ക്ക​ണം.

ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​യി ഉ​പ​യോ​ഗി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളി​ൽ ശു​ചി​മു​റി, വൈ​ദ്യു​തി, ലൈ​റ്റ്, ഫാ​ൻ, അ​ടു​ക്ക​ള എ​ന്നി​വ ഉ​ൾ​പ്പെ​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണം. ക്യാ​മ്പ് കേ​ന്ദ്ര​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

ദേ​ശീ​യ​പാ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ദേ​ശീ​യ പാ​ത അ​തോ​റി​റ്റി​യു​മാ​യി ചേ​ർ​ന്ന് പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. റോ​ഡു​ക​ളി​ലെ കു​ഴി​ക​ൾ അ​ട​ക്കു​ക​യും അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക​യും വേ​ണം.

സ്‌​കൂ​ളു​ക​ളു​ടെ സു​ര​ക്ഷ പ​രി​ശോ​ധി​ച്ച് ചു​റ്റു​മ​തി​ൽ, മേ​ൽ​ക്കൂ​ര, സ​മീ​പ​ത്തെ മ​ര​ങ്ങ​ൾ എ​ന്നി​വ അ​പ​ക​ടാ​വ​സ്ഥ​യി​ല​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.

ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണം. പാ​മ്പു​ക​ടി​ക്കു​ള്ള ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജ​മാ​ക്ക​ണം. ആ​ന്‍റി​വെ​ന​മു​ൾ​പ്പെ​ടെ മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്ത​ണം. പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്ക​ണം.

വാ​ർ​ഡു​ത​ലം മു​ത​ൽ സം​സ്ഥാ​ന​ത​ലം വ​രെ എ​ല്ലാ വ​കു​പ്പു​ക​ളും ഏ​ജ​ൻ​സി​ക​ളും ഏ​കോ​പി​ത​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണം. സം​സ്ഥാ​ന​ത​ല​ത്തി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യും ജി​ല്ല​ത​ല​ത്തി​ൽ ക​ല​ക്ട​ർ​മാ​രും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​നം ഉ​റ​പ്പാ​ക്കാ​നും തീ​രു​മാ​ന​മാ​യി.

യോ​ഗ​ത്തി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല, ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ, റ​വ​ന്യൂ​മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ, ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​എ. ജ​യ​തി​ല​ക്, വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​ർ, ജി​ല്ല ക​ല​ക്ട​ർ​മാ​ർ, വി​വി​ധ സേ​നാ പ്ര​തി​നി​ധി​ക​ൾ, കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പ്, ജ്യോ​ഗ്ര​ഫി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ, ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി, ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ സെ​ന്‍റ​ർ ഫോ​ർ ഓ​ഷ്യ​ൻ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​ർ​വി​സ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief ministerRelief CampsVD SatheesanPre-monsoon preparations
News Summary - Complete monsoon prep, update disaster-area lists -CM
Next Story