Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒാണക്കോടിക്കൊപ്പം പ​ണം...

ഒാണക്കോടിക്കൊപ്പം പ​ണം വി​ത​ര​ണം ​ചെയ്​ത ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ക്കെ​തി​രെ വി​ജി​ല​ൻ​സി​ൽ പ​രാ​തി; പണം നൽകിയി​ട്ടില്ലെന്ന്​ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ

text_fields
bookmark_border
Ajitha Thankappan
cancel

കാ​ക്ക​നാ​ട്: ഓണക്കോടി​ക്കൊപ്പം അ​ന​ധി​കൃ​ത​മാ​യി പ​ണം വി​ത​ര​ണം ചെ​യ്ത തൃക്കാക്കര ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷയുടെ നടപടി വിവാദമാകുന്നു. ഇത്​ സംബന്ധിച്ച്​ തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ അ​ജി​ത ത​ങ്ക​പ്പ​നെ​തി​രെ​ ന​ഗ​ര​സ​ഭ​യി​ലെ എ​ൽ.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി.

അതേസമയം, പണം നൽകിയിട്ടില്ലെന്ന്​ അ​ജി​ത ത​ങ്ക​പ്പ​ൻ മാധ്യമങ്ങളോട്​ പറഞ്ഞു. ചില കൗൺസിലർമാർ ബോധപൂർവം തന്നെ വേട്ടയാടുകയാണ്​. ജനറൽ സീറ്റിൽ ഒരു പട്ടികജാതിക്കാരിയിരുന്നു ഭരിക്കുന്നതിൽ അസഹിഷ്​ണുതയുള്ള ചിലർ തന്നെ നിരന്തരം വേട്ടയാടുകയാണ്​. ഇത്​ സംബന്ധിച്ച്​ പൊലീസിൽ പരാതി നൽകുമെന്നും അ​ജി​ത പറഞ്ഞു.

ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളോ​ട​നു​ബ​ന്ധി​ച്ച് 10,000 രൂ​പ വീ​തം അ​ന​ധി​കൃ​ത​മാ​യി കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് ന​ൽ​കി എ​ന്നാ​രോ​പി​ച്ചാ​ണ് പ്രതിപക്ഷം രംഗത്തെിയിരിക്കുന്നത്​.ന​ഗ​ര​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ​മാ​യ എ​ൽ.​ഡി.​എ​ഫി​ലെ 17 കൗ​ൺ​സി​ല​ർ​മാ​രും സ്വ​ത​ന്ത്ര്യ കൗ​ൺ​സി​ല​റാ​യ പി.​സി. മ​നൂ​പും സം​യു​ക്ത​മാ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. അ​ഴി​മ​തി​യി​ലൂ​ടെ ല​ഭി​ച്ച പ​ണ​മാ​ണി​െ​ത​ന്നാ​ണ് എ​ൽ.​ഡി.​എ​ഫിെൻറ വാ​ദം.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ജ​ന​കീ​യാ​സൂ​ത്ര​ണ​ത്തിെൻറ ര​ജ​ത​ജൂ​ബി​ലി ച​ട​ങ്ങി​നി​ടെ കൗ​ൺ​സി​ല​ർ​മാ​രെ കാ​ബി​നി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യ ചെ​യ​ർ​പേ​ഴ്സ​ൺ 15 ഓ​ണ​ക്കോ​ടി​ക​ളും പ​ണ​മ​ട​ങ്ങി​യ ഒ​ട്ടി​ച്ച പോ​സ്​​റ്റ​ൽ ക​വ​റും ന​ൽ​കു​ക​യാ​യി​രു​െ​ന്ന​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.ഓ​ണാ​ഘോ​ഷ​ത്തിെൻറ നോ​ട്ടീ​സ് ആ​ണെ​ന്ന് ക​രു​തി വാ​ങ്ങി​യ ക​വ​റി​ൽ പ​ണ​മാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​തോ​ടെ ഇ​ത് അ​ധ്യ​ക്ഷ​ക്ക് മ​ട​ക്കി ന​ൽ​കി​യ​താ​യി കൗ​ൺ​സി​ല​ർ​മാ​ർ വ്യ​ക്ത​മാ​ക്കി.

ന​ഗ​ര​സ​ഭ​യി​ൽ ന​ട​ന്ന വ​ൻ അ​ഴി​മ​തി​ക്ക് പ​ക​രം ല​ഭി​ച്ച ക​മീ​ഷ​ൻ തു​ക​യി​ൽ​നി​ന്നാ​ണ് പ​ണം വി​ത​ര​ണം ചെ​യ്ത​തെ​ന്ന് ക​രു​തു​ന്ന​താ​യി കൗ​ൺ​സി​ല​ർ​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​തി​പ​ക്ഷ നേ​താ​വ് എം.​കെ. ച​ന്ദ്ര​ബാ​ബു​വിെൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് കൗ​ൺ​സി​ല​ർ​മാ​ർ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. യു.​ഡി.​എ​ഫി​ലെ ഏ​താ​നും കൗ​ൺ​സി​ല​ർ​മാ​രും ഇ​ത്ത​ര​ത്തി​ൽ പ​ണ​മ​ട​ങ്ങി​യ ക​വ​ർ തി​രി​കെ ന​ൽ​കി​യ​താ​യാ​ണ് വി​വ​രം.

അതേസമയം, സംഭവത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടോ എന്ന്​ പാർട്ടി അന്വേഷിക്കുമെന്ന്​ പി.ടി തോമസ്​ എം.എൽ.എ പറഞ്ഞു. വിജിലൻസ്​ അന്വേഷണം നടക്കുകയാണെങ്കിൽ അത്​ പൂർത്തിയാക​ട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrikkakara MunicipalityAjita Thankappan
News Summary - Complaint to Vigilance against Thrikkakara Municipal Council President
Next Story