സെനറ്റിലെ എം.എസ്.എഫ് പ്രതിനിധിയെ അയോഗ്യനാക്കാൻ കാലിക്കറ്റ് രജിസ്ട്രാർക്ക് പരാതി
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലെ വിദ്യാർഥി പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട പാലക്കാട് കോട്ടപ്പുറം സീഡാക് കോളജ് ഓഫ് ആര്‍ട്‌സ് ആൻഡ് സയന്‍സിലെ കെ.പി. അമീന്‍ റാഷിദിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് വരണാധികാരിയായ സർവകലാശാല രജിസ്ട്രാർ ഡോ. ഇ.കെ. സതീഷിന് പരാതി. കോളജിലെ ബി.എ ഇക്കണോമിക്സ് രണ്ടാം വർഷ വിദ്യാർഥിയാണെന്ന് രേഖാമൂലം അറിയിച്ചാണ് അമീൻ റാഷിദ് എം.എസ്.എഫ് പ്രതിനിധിയായി സെനറ്റിലേക്ക് മത്സരിച്ച് ജയിച്ചത്.
എന്നാൽ, ഇദ്ദേഹം ഒരു വർഷമായി തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റായി ജോലി ചെയ്തുവരികയാണെന്നും കോളജിലെ റെഗുലർ വിദ്യാർഥിയല്ലെന്നും ചൂണ്ടിക്കാട്ടി സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എസ്.എഫ്.ഐ പ്രതിനിധിയും സർവകലാശാല കായികവിഭാഗത്തിലെ ഗവേഷക വിദ്യാർഥിയുമായ സി.എച്ച്. അമലാണ് പരാതി നൽകിയത്. വിഷയത്തിൽ ഫ്രറ്റേണിറ്റിയും രജിസ്ട്രാർക്ക് പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

