അട്ടപ്പാടിയിലെ വട്ടലക്കിയിൽ ആദിവാസി ഭൂമി തട്ടിയെടുത്തുവെന്ന് ആർ.ഡി.ഒക്ക് പരാതി
text_fieldsകോഴിക്കോട് : അട്ടപ്പാടിയിലെ വട്ടലക്കിയിൽ ആദിവാസി ഭൂമി തട്ടിയെടുത്തുവെന്ന് ആർ.ഡി.ഒക്ക് പരാതി. വട്ടലക്കി സ്വദേശി ബർമ്മനും മകൾ മാരിയമ്മാളും എന്നിവരാണ് പരാതി നൽകിയത്. ആദിവാസിയായ ബർമ്മന് പാരമ്പര്യമായി അവകാശപ്പെട്ട കൊത്തുകാട് ഭൂമി 2.10 ഏക്കർ നിയമവിരുദ്ധമായി തട്ടിയെടുത്തുവെന്നാണ് പരാതി.
മണികണ്ഠൻ എന്നയാൾ ബിനാമികളുടെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്ത‌് തട്ടിയെടുക്കുകയും മറിച്ചുവിൽക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. നിലവിൽ ഭൂമി വാങ്ങിയ ആൾ ജെ.സി.ബി ഉപയോഗിച്ച് സ്ഥലം ഇടിച്ചുനിരപ്പാക്കി പണികൾ തുടങ്ങിയപ്പോഴാണ് ഭൂമി നഷ്ടപ്പെട്ട വിവരം ബർമ്മൻ അറിയുന്നത്. ബർമ്മന്റെ ഭാര്യയും മകളും ചെറുമക്കളും ജെ.സി.ബി. പണികൾ തടഞ്ഞിരുന്നു. എന്നാൽ, സ്വകാര്യ ഭൂമാഫിയ സംഘം ബലം പ്രയോഗിച്ച് പ്രവർത്തനം തുടർന്നു.
1964ൽ നടന്ന മദ്രാസ് ബൗണ്ടറി ഭൂസർവേ അനുസരിച്ച് ബർമ്മന്റെ പേരിൽ സർവേ ചെയ്തിട്ടുള്ള ഭൂമിയാണ്. കോട്ടത്തറ വില്ലേജ് സർവേ നമ്പർ 334 /2ൽ 2.10 ഏക്കർ ഭൂമിയാണുള്ളത്. ഭൂമിക്ക് ക്രയസർട്ടിഫിക്കറ്റ് അനുവദിച്ചിട്ടുള്ളതാണ്. ഈ ഭൂമിയിൽ നേരത്തെ കൃഷികൾ ചെയ്‌തിരുന്നു. 1990കൾക്കുശേഷം വളരെ രൂക്ഷമായ വരൾച്ച മൂലം പാരമ്പര്യമായ കൃഷികൾ ചെയ്യുവാൻ കഴിയാത്ത സാഹചര്യമുണ്ടായി. നിലവിൽ ഭൂമി തിരശ്ശിരാണ്.
2010 ജനുവരി മാസം അഗളി സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് കുമാരൻ എന്നറിയപ്പെടുന്നയാൾ ആധാരം ചെയ്‌ത് തട്ടിയെടുത്തുവെന്നാണ് അറിയുന്നത്. മകളുടെ പേരിലും 1.05 ഏക്കർ ഭൂമി ആധാരം ചെയ്‌തുവെന്നാണ് അറിയുന്നത്. ഈ കാര്യം താനിക്കും മക്കൾക്കും അറിയില്ല. ഇത്തരത്തിൽ വളരെ ആസൂത്രിതപരമായിട്ടാണ് ഭൂമി തട്ടിയെടുത്തത്.
ഭൂമിക്ക് പ്രതിഫലം ഒന്നും തന്നെ നാളിതുവരെയായി കൈപ്പറ്റിയിട്ടില്ലാത്തതാണ്. ബർമ്മൻ നിലവിൽ താമസിക്കുന്ന സ്ഥലത്തുനിന്നും ഏകദേശം രണ്ടര കി.മീറ്റർ അകലെയാണ് ഈ ഭൂമിയുള്ളത്. ഭൂമി കൈയേറിയവർ ഇടക്കിടെ വിളിച്ച് പണം വാങ്ങണമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്.
ഭൂമി തട്ടിയെടുത്തവർ സാമ്പത്തികമായും രാഷ്ട്രീയമായും മറ്റും വളരെ ശക്തനും ഭൂമാഫിയകളുടെ തലവനുമാണ്. ഇദ്ദേഹതതിനെതിരെ പരാതി കൊടുക്കുവാനുള്ള ഭയം മൂലമാണ് ഈ പരാതി നൽകുന്നതിന് ഇത്രയും കാലതാമസമുണ്ടായത്. ട്ടുള്ളത്. "കിട്ടുന്ന പണം വാങ്ങി മിണ്ടാതിരുന്നാൽ മതി" എന്നാണ് ചില ഉദ്യോഗസ്ഥർ പറഞ്ഞത്.
ഭൂമി നിയമവിരുദ്ധമായി തട്ടിയെടുക്കുകയും ഫോൺ വഴി ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. നിയമ വിരുദ്ധമായ ആധാരം റദ്ദ് ചെയ്യണം. നിലവിൽ എനിക്കവകാശപ്പെട്ട ഭൂമിയിൽ സ്വകാര്യ ഭൂമാഫിയകൾ ജെ.സി.ബി. ഉപയോഗിച്ച് നടത്തിവരുന്ന പണികളും അവരുടെ പ്രവേശനവും തടയണമെന്നും ബർമ്മനും മകൾ മാരിയമ്മാളും പരാതിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

