Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയെ അറസ്റ്റ് ചെയ്യാത്തതിൽ ഡി.ജി.പിക്ക് പരാതി

text_fields
bookmark_border
P M Arsho, SFI
cancel
Listen to this Article

കൊച്ചി: എം.ജി സർവകലാശാലയിൽ പെൺകുട്ടിയെ ആക്രമിച്ച സംഭവത്തിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഡി.ജി.പിക്ക് പരാതി.

രാഷ്ട്രീയ സ്വാധീനം മൂലം അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം ഡിവൈ.എസ്.പി അറസ്റ്റ് ചെയ്യാൻ തയാറാകുന്നില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാൻ പരാതിയിൽ ആരോപിച്ചു. കേസിലെ നാലാം പ്രതിയാണിയാൾ.

മറ്റൊരു കേസിൽ അറസ്റ്റിലായി കാക്കനാട് ജില്ല ജയിലിലാണ് ആർഷോ. ഒളിവിലായിരുന്ന ഇയാളെ ഏതാനും ആഴ്ചകൾക്ക് മുമ്പാണ് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. ആർഷോ ജില്ല ജയിലിൽ റിമാൻഡിലാണെന്ന വിവരം എറണാകുളം സെൻട്രൽ എ.സി.പി രേഖാമൂലം കോട്ടയം ഡിവൈ.എസ്.പിയെ അറിയിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്നും പരാതിയിൽ ആരോപിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Complaint to DGP for not arresting SFI state secretary P M Arsho
Next Story