Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kerala psc
cancel
Homechevron_rightNewschevron_rightKeralachevron_rightപി.എസ്.സി തമിഴ്...

പി.എസ്.സി തമിഴ് ചോദ്യപേപ്പറിൽ തെറ്റുകളുടെ കൂമ്പാരമെന്ന് പരാതി

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: പി.​എ​സ്.​സി പ​രീ​ക്ഷ​യി​ലെ ത​മി​ഴ് ചോ​ദ്യ​പേ​പ്പ​റി​ൽ തെ​റ്റു​ക​ളു​ടെ കൂ​മ്പാ​രം. ഫെ​ബ്രു​വ​രി 20ന് ​ന​ട​ന്ന പ​ത്താം​ത​രം പ്രാ​ഥ​മി​ക​പ​രീ​ക്ഷ​യു​ടെ ത​മി​ഴ് ചോ​ദ്യ​പേ​പ്പ​റി​ലാ​ണ് 20ഓ​ളം ചോ​ദ്യ​ങ്ങ​ൾ തെ​റ്റാ​യി ന​ൽ​കി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ വ​ല​ച്ച​ത്.

വം​ശ​നാ​ശ ഭീ​ഷ​ണി​നേ​രി​ടു​ന്ന സിം​ഹ​വാ​ല​ൻ കു​ര​ങ്ങു​ക​ൾ പ്ര​ധാ​ന​മാ​യും കാ​ണ​പ്പെ​ടു​ന്ന കേ​ര​ള​ത്തി​ലെ ദേ​ശീ​യ ഉ​ദ്യാ​ന​മേ​തെ​ന്ന ചോ​ദ്യം ത​മി​ഴി​ലേ​ക്ക് എ​ത്തി​യ​പ്പോ​ൾ സിം​ഹ​വാ​ലു​ള്ള ആ​ളു​ക​ളാ​യി മാ​റി. പ​ഴ​ശി​ക​ലാ​പം 'ബ​ജാ​ജി ക​ലാ​പ'​മാ​യി. കു​ണ്ട​റ 'കു​ന്താ​ര'​യാ​യി. ഇ​തി​ന് പു​റ​മെ ചി​ല ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള ശ​രി​യു​ത്ത​രം ഓ​പ്​​ഷ​നി​ലും ഇ​ല്ല. ഉ​ദാ​ഹ​ര​ണ​ത്തി​ന് മ​ണ്ണി​നെ​ക്കു​റി​ച്ചു​ള്ള പ​ഠ​നം ഏ​തെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മാ​യ പെ​ഡോ​ള​ജി ചോ​ദ്യ​പേ​പ്പ​റി​ൽ ഇ​ല്ല.

പി​ഴ​വു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യെ​ങ്കി​ലും പി.​എ​സ്.​സി​യി​ൽ​നി​ന്ന് മ​റു​പ​ടി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​ടു​ക്കി, വ​യ​നാ​ട് മേ​ഖ​ല​ക​ളി​ൽ വ​രു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ളാ​ണ് കൂ​ടു​ത​ലും ത​മി​ഴി​ൽ പി.​എ​സ്.​സി പ​രീ​ക്ഷ എ​ഴു​താ​റു​ള്ള​ത്.

പ​രീ​ക്ഷാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ലും പി.​എ​സ്.​സി​ക്ക് ത​മി​ഴ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളോ​ട് വി​വേ​ച​ന​മാ​ണെ​ന്നും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ആ​രോ​പി​ക്കു​ന്നു. അ​തേ​സ​മ​യം പ​രാ​തി​ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് പി.​എ​സ്.​സി​യു​ടെ വി​ശ​ദീ​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psctamil question paper
News Summary - Complaint that there are heaps of mistakes in the PSC Tamil question paper
Next Story