Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യം വാങ്ങി നൽകി കാറിൽ കടത്തിക്കൊണ്ടുപോയി യുവാവിനെ മർദ്ദിച്ചതായി പരാതി

text_fields
bookmark_border
മദ്യം വാങ്ങി നൽകി കാറിൽ കടത്തിക്കൊണ്ടുപോയി യുവാവിനെ മർദ്ദിച്ചതായി പരാതി
cancel

അഞ്ചൽ: വസ്തു വില്പന തർക്കത്തെത്തുടർന്ന് മദ്യം വാങ്ങി നൽകി കാറിൽ കടത്തിക്കൊണ്ടുപോയി യുവാവിനെ മർദ്ദിച്ചവശനാക്കിയതായി പരാതി. ഇടമുളക്കൽ ബിനു സദനത്തിൽ അനിൽകുമാർ (42) നാണ് മർദ്ദനമേറ്റത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചലിൽ ടയർ കട നടത്തിവരുന്നയാളുമായ നവാസിനെതിരെ അഞ്ചൽ പൊലീസ് കേസെടുത്തു.

അഞ്ചൽ ബൈപാസിനു സമീപമുള്ള വസ്തു കച്ചവടവുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ആക്രമണത്തിനു കാരണ മെന്ന് പറയപ്പെടുന്നു. നവാസിൻ്റ ഡ്രൈവറും കടയിലെ ജീവനക്കാരനുമാണ് അനിൽകുമാർ. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് സംഭവം. മദ്യം വാങ്ങി നൽകിയ ശേഷം നവാസും സുഹൃത്തുക്കളും ചേർന്ന് അനിൽകുമാറിനെ കാറിൽ കയറ്റി അഞ്ചൽ ബൈപാസിൽ എത്തിക്കുകയും വാഹനത്തിൽ വെച്ചും റോഡിലിട്ടും മർദ്ദിക്കുകയായിരുന്നുവെന്നും അനിൽകുമാർ പറഞ്ഞു. പിന്നീട് സുഹൃത്തുക്കളെത്തിയാണ് അനിൽകുമാറിനെ ആശുപത്രിയിലെത്തിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Complaint that the young man was beaten up by giving alcohol and taking him in the car
Next Story