Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതിയെയും മക്കളെയും...

യുവതിയെയും മക്കളെയും കാണാനില്ലെന്ന് പരാതി

text_fields
bookmark_border
യുവതിയെയും മക്കളെയും കാണാനില്ലെന്ന് പരാതി
cancel
camera_alt

നാ​ദാ​പു​ര​ത്ത് കാ​ണാ​താ​യ യു​വ​തി​യും കു​ട്ടി​ക​ളും

നാദാപുരം: ഭർതൃമതിയെയും മക്കളെയും കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. നാദാപുരം പുളിക്കൂലിലെ പുതിയാറക്കൽ റഹീന (33), മക്കളായ മുഹമ്മദ് സിദാൻ(എട്ട്), ഖദീജത്തുൽ അസ്ഫിയ (അഞ്ച്)എന്നിവരെയാണ് ഞായറാഴ്ച ഉച്ചക്കുശേഷം പുളിക്കൂലിലെ ഭർതൃവീട്ടിൽനിന്ന് കാണാതായത്.

മൂത്ത കുട്ടിയെ വീട്ടിൽ നിർത്തിയാണ് യുവതി മറ്റു രണ്ടു മക്കളെയും കൂട്ടി വീടുവിട്ടത്. ഭർത്താവിന്റെ പരാതിയിൽ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്.

അന്വേഷണത്തിന്റെ ഭാഗമായി, യുവതിയുടെയും മക്കളുടെയും ഫോട്ടോ സഹിതം ക്രൈം കാർഡ് ഇറക്കുകയും സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് അന്വേഷണ വിവരം കൈമാറുകയും ചെയ്തിട്ടുണ്ട്.

Show Full Article
TAGS:woman children missing 
News Summary - Complaint that the woman and her children are missing
Next Story