Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയൂത്ത്​ കോൺഗ്രസ്​...

യൂത്ത്​ കോൺഗ്രസ്​ ജില്ല സെക്രട്ടറിയെ ഡി.സി.സി ഓഫിസ്​ സെക്രട്ടറി മർദിച്ചെന്ന്​ പരാതി

text_fields
bookmark_border
Youth Congress
cancel

കോട്ടയം: ഉമ്മൻ ചാണ്ടിയു​ടെ ചിത്രം പോസ്റ്ററിൽനിന്ന്​ ​ഒഴിവാക്കിയെന്ന വിവാദത്തിനു പിന്നാലെ കോൺഗ്രസിൽ കൈയാങ്കളി. ​യൂത്ത്​ കോൺഗ്രസ്​ ജില്ല സെക്രട്ടറി മനുകുമാറിനെ ഡി.സി.സി ഓഫിസ്​ സെക്രട്ടറി ലിബിന്‍ ഐസക്​ കല്ലുകൊണ്ട്​ മർദിച്ചെന്നാണ്​ പരാതി. ഉമ്മൻ ചാണ്ടി അനുകൂലിയായ മനുകുമാറിനെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച ഉച്ചയോടെ ടൗണിൽ ലോഗോസ്​ സെന്‍ററിലാണ്​ സംഭവം. കേസിന്‍റെ വക്കാലത്ത്​ ഒപ്പിടാന്‍ എത്തിയ മനുകുമാര്‍ ലിബിനോട്​ പോസ്റ്ററിന്‍റെ കാര്യം ചോദിച്ചെന്നും ഇതോടെ ലിബിന്‍ കല്ലുകൊണ്ടു പുറത്ത്​ ഇടിക്കുകയായിരുന്നുവെന്നുമാണ് പരാതി. അതേസമയം, മനുകുമാർ വിളിച്ചതനുസരിച്ചാണ്​ താൻ എത്തിയതെന്നാണ്​ ലിബിന്‍ ഐസക്​ പറയുന്നത്​. ഇതുസംബന്ധിച്ച വാട്​സ്​ആപ്​ ചാറ്റും ​ലിബിന്‍ പുറത്തുവിട്ടു. തന്നെ ആക്രമിച്ചപ്പോൾ പ്രതിരോധിക്കുക മാത്രമാണ്​ ചെയ്തതെന്നും​ ലിബിൻ വിശദീകരിക്കുന്നു.

ചൊവ്വാഴ്ച കോരുത്തോട്ടിൽ നടന്ന കരുതൽ മേഖല പ്രതിഷേധസംഗമത്തിന്‍റെ പോസ്റ്ററിൽ ഉമ്മൻ ചാണ്ടിയുടെ പടം ഒഴിവാക്കിയതാണ്​ മർദനത്തിനാധാരമായ സംഭവം. ഡി.സി.സി സംഘടിപ്പിച്ച പരിപാടി രമേശ്​ ചെന്നിത്തലയാണ്​ ഉദ്​ഘാടനം ചെയ്തത്​. ഉമ്മൻ ചാണ്ടി വിശ്രമത്തിലായതിനാൽ അദ്ദേഹത്തിന്‍റെ പടം ഒഴിവാക്കിയെന്നും പ​ങ്കെടുക്കുന്നവരുടെ മാത്രം പടം നൽകിയെന്നുമാണ്​ ഡി.സി.സി നേതൃത്വം പറയുന്നത്​.

എന്നാൽ, ഈരാറ്റുപേട്ടയിൽ ശശി തരൂരിനെ പ​ങ്കെടുപ്പിച്ച്​ യൂത്ത്​ കോൺഗ്രസ്​ മഹാസമ്മേളനം നടത്തിയതിന്‍റെ പ്രതികാരമാണിതെന്നാണ്​ ഒരുവിഭാഗം ആരോപിക്കുന്നത്​. മഹാസമ്മേളനത്തിന്‍റെ പോസ്റ്ററിൽ ആദ്യം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിന്റെയും പടം ഉണ്ടായിരുന്നില്ല. പരാതി ഉയർന്നതിനെ തുടർന്ന്​ പിന്നീട്​ പടം ഉൾപ്പെടുത്തുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayam DCCYouth Congressphoto Conspiracy
News Summary - Complaint that the DCC office secretary beat up the district secretary of the Youth Congress
Next Story