Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവാക്കൾക്കുനേരെ...

യുവാക്കൾക്കുനേരെ കുരുമുളക് സ്പ്രേ ചെയ്​ത്​ ബൈക്ക് കവർന്നെന്ന് പരാതി

text_fields
bookmark_border
pepper spray
cancel
camera_alt

representational image

കൊ​ച്ചി: ട്രാ​ന്‍സ്‌​ജെ​ന്‍ഡ​ര്‍ അ​ട​ക്ക​മു​ള്ള നാ​ലം​ഗ സം​ഘം വേ​ങ്ങ​ര സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളു​ടെ മു​ഖ​ത്ത് കു​രു​മു​ള​ക് സ്‌​പ്രേ ചെ​യ്​​ത്​ ബൈ​ക്കു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ​താ​യി പ​രാ​തി. ലി​സി ജ​ങ്ഷ​നി​ല്‍ ശ​നി​യാ​ഴ്ച പു​ല​ര്‍ച്ച മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. ഫോ​ണും പ​ഴ്‌​സു​മു​ള്‍പ്പെ​ടെ ക​വ​രു​ക​യും ചെ​യ്ത​താ​യി പ​റ​യു​ന്നു.

കൊ​ച്ചി​യി​ല്‍ ഓ​ണ്‍ലൈ​ന്‍ ഭ​ക്ഷ​ണ വി​ത​ര​ണ​ശൃം​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വും ഇ​യാ​ളു​ടെ സു​ഹൃ​ത്തു​മാ​ണ് മ​ര്‍ദ​ന​ത്തി​നി​ര​യാ​യ​ത്.ഇ​രു​വ​രും പു​ല​ര്‍ച്ച ഭ​ക്ഷ​ണം ക​ഴി​ച്ച് മ​ട​ങ്ങു​ന്ന​തി​നി​ടെ റോ​ഡ​രി​കി​ല്‍ ട്രാ​ന്‍സ്‌​ജെ​ന്‍ഡ​റെ ക​ണ്ട് വാ​ഹ​നം നി​ര്‍ത്തി.

ഇ​തി​നി​ടെ മൂ​ന്നം​ഗ സം​ഘ​മെ​ത്തി മു​ഖ​ത്ത് പെ​പ്പ​ര്‍ സ്‌​പ്രേ ചെ​യ്യു​ക​യും മ​ര്‍ദി​ച്ചു​വീ​ഴ്ത്തി ബൈ​ക്കും ഫോ​ണും പ​ഴ്‌​സും കൈ​ക്ക​ലാ​ക്കി​യെ​ന്നു​മാ​ണ്​ പ​രാ​തി.

പ്ര​തി​ക​ളെ​ക്കു​റി​ച്ച് സി.​സി ടി.​വി കാ​മ​റ​ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പൊ​ലീ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pepper sprayBike stolen
News Summary - Complaint that the bike was stolen by spraying pepper on the youth
Next Story