Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറാം ക്ലാസുകാരിയുടെ മുടി മുതിർന്ന വിദ്യാർഥിനികൾ മുറിച്ചതായി പരാതി

text_fields
bookmark_border
Cut the Hair
cancel

കൊല്ലം: കൊല്ലത്ത് മുതിർന്ന വിദ്യാർഥിനികൾ ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ മുടി മുറിച്ചതായി പരാതി. സ്കൂളിലെ ഓണാഘോഷത്തിനിടെയാണ് സംഭവം. മുതിർന്ന വിദ്യാർഥികൾ സിഗരറ്റ് വലിക്കുന്നത് കുട്ടി കണ്ടിരുന്നു. അതിന്റെ പേരിൽ മുതിർന്ന വിദ്യാർഥികളായ ആറുപേർ ചേർന്ന് പെൺകുട്ടിയുടെ മുടി മുറിക്കുകയായിരുന്നു. കൊല്ലത്ത് പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്‌കൂളിലാണ് സംഭവം.

പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് സീനിയർ വിദ്യാർഥികൾ ഭീഷണിപ്പെടുത്തിയതിനാൽ തലയിൽ ഷാൾ ധരിച്ച് മുടി മറച്ചാണ് പെൺകുട്ടി നടന്നിരുന്നത്. രണ്ടുദിവസത്തിന് ശേഷം വീട്ടുകാരോട് വിവരം പറയുകയായിരുന്നു. പരാതിയെ തുടർന്ന് ചൈൽഡ് പ്രൊട്ടക്ഷൻ വിഭാഗം സ്‌കൂളിലെത്തി കുട്ടികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Complaint that senior students cut the hair of the 6th class girl
Next Story