Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅയല്‍വാസിയുടെ...

അയല്‍വാസിയുടെ വീട്ടില്‍നിന്നെത്തിയ ശേഷം വളർത്തുപൂച്ചകൾ ചാകുന്നുവെന്ന്​ പരാതി; പൊലീസ്​ അന്വേഷണം തുടങ്ങി

text_fields
bookmark_border
അയല്‍വാസിയുടെ വീട്ടില്‍നിന്നെത്തിയ ശേഷം വളർത്തുപൂച്ചകൾ ചാകുന്നുവെന്ന്​ പരാതി; പൊലീസ്​ അന്വേഷണം തുടങ്ങി
cancel

കോഴിക്കോട്: മുണ്ടിക്കൽ താഴത്ത് വളര്‍ത്തുപൂച്ചകള്‍ കൂട്ടത്തോടെ ചത്തതുമായി ബന്ധപ്പെട്ട്​ പൊലീസ് അന്വേഷണം തുടങ്ങി. മുണ്ടിക്കല്‍താഴം എടത്തില്‍ ഇ.കെ. ഹേനയും മക്കളായ ഡോ. മിഥുനും സോനയും വളർത്തുന്ന അഞ്ചു പൂച്ചകൾക്കാണ്​ തൊട്ടടുത്ത ദിവസങ്ങളിൽ ജീവൻ നഷ്​ടപ്പെട്ടത്​. പൂച്ചകൾ ചത്തത്​ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം പരാതി നൽകിയതിനെ തുടർന്നാണ്​ നടപടി.

അയല്‍വാസിയുടെ വീട്ടില്‍നിന്നെത്തിയ ശേഷമാണ് പൂച്ചകള്‍ ഓരോന്നായി ചത്തതെന്ന് ഹേന മെഡിക്കല്‍കോളജ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അയല്‍വാസിയായ സന്തോഷിനെതി​െരയാണ് പരാതി. ഫെബ്രുവരി ഒന്നിനായിരുന്നു ആദ്യത്തെ പൂച്ച ചാകുന്നത്. അയല്‍ക്കാര​‍െൻറ മതില്‍ ചാടിക്കടന്നെത്തിയ പൂച്ച രാത്രിയോടെ മുറ്റത്ത് പിടഞ്ഞ് ചാവുകയായിരുന്നു. തൊട്ടടുത്ത ദിവങ്ങളിലായാണ് അടുത്തടുത്ത് ബാക്കി നാലു പൂച്ചകളും ചാകുന്നത്. അഞ്ചാമത്തെ പൂച്ച സന്തോഷി​‍െൻറ വീട്ടിൽവെച്ചാണ് ചത്തതെന്നും അതിനെ അവര്‍ അവിടെത്തന്നെ കുഴിച്ചി​െട്ടന്നും ഹേന പറയുന്നു.

സംശയം തോന്നിയ വീട്ടമ്മ കോട്ടൂളിയിലെ വെറ്ററിനറി ഡോക്ടറെ സമീപിച്ചിരുന്നു. പൂച്ചകളെയെല്ലാം കുഴിച്ചു മൂടിയതിനാല്‍ അവസാനം അടക്കം ചെയ്ത പൂച്ചയുടെ ജഡമാണ് പോസ്​റ്റുമോര്‍ട്ടം ചെയ്തത്. രാസപരിശോധനക്കയച്ച സാമ്പിളി​‍െൻറ ഫലം ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ എന്നാണ് വെറ്ററിനറി സര്‍ജന്‍ അറിയിച്ചത്​.

പൂച്ചകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ ഹേനയുടെ പരാതി പ്രകാരം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം ഇരുവീടുകളും സന്ദര്‍ശിച്ച് പൊലീസ് മൊഴിയെടുത്തു. പരാതിയില്‍ മൃഗസംരക്ഷണ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala police
Next Story