ഹെല്ത്ത് ഇന്സ്പെക്ടര് ചമഞ്ഞ അജ്ഞാതന് പെൺകുട്ടികളോട് അപമര്യാദയായി പെരുമാറുന്നതായി പരാതി
text_fieldsഅജ്ഞാതെൻറ സി.സി.ടി.വി ദൃശ്യം
പാറശ്ശാല: ഹെല്ത്ത് ഇന്സ്പെക്ടര് ചമഞ്ഞ് അജ്ഞാതന് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടികളോട് അപമര്യാദയായി പെരുമാറിയതായി പരാതി.
നെയ്യാറ്റിന്കര, മരുതത്തൂര്, കണ്ണന്കുഴി പ്രദേശങ്ങളിലാണ് ഇത് അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചോടെയാണ് കണ്ണന്കുഴി കോളനിയിലെ വീടുകളിൽ ഇയാള് എത്തിയതായി പരാതികള് വന്നത്. മുറി തുറക്കാനും ശരീരം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടതായും പരാതികളുണ്ട്.
മാരായമുട്ടം പൊലീസില് പരാതി നല്കിയതിനെ തുടര്ന്ന് സി.ഐ പ്രസാദ്, എസ്.ഐ മൃദുല്കുമാര് ഉള്പ്പെടെ സ്ഥലത്തെത്തി സി.സി.ടി.വി ദൃശ്യങ്ങള് ഉള്പ്പെടെ പരിശോധിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

