Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏല കര്‍ഷകരില്‍ നിന്ന്...

ഏല കര്‍ഷകരില്‍ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അനധികൃത പണപ്പിരിവ് നടത്തുന്നതായി പരാതി

text_fields
bookmark_border
ഏല കര്‍ഷകരില്‍ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അനധികൃത പണപ്പിരിവ് നടത്തുന്നതായി പരാതി
cancel
camera_alt

പണം വാങ്ങാനെത്തിയ ഉദ്യോഗസ്ഥർ

ഇടുക്കി: ഇടുക്കിയിലെ ഏലക്കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ നിർബന്ധിത പണപ്പിരിവ് നടത്തുന്നതായി പരാതി. ഓണച്ചെലവിനെന്ന പേരിൽ ആയിരം രൂപ മുതൽ കർഷകരിൽ നിന്ന് പിരിക്കുന്നുവെന്നാണ് പരാതി.

ഉദ്യോഗസ്ഥർ പണം വാങ്ങുന്നതിെൻറ ദൃശ്യങ്ങൾ സഹിതം കർഷകർ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് പരാതി നൽകിയതിനെ തുടർന്ന് സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വനം വകുപ്പ് പ്രിൻസിപ്പൽ കൺസർവേറ്റർ & ഹെഡ് ഫോറസ്റ്റ് ഫോഴ്സ് പി. കെ. കേശവൻ ഐ. എഫ്. എസി. നെ വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ചുമതലപ്പെടുത്തി.

കർഷകരെ ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നതായാണ് പരാതി. ഏലത്തോട്ടമുടമകളുടെ വീടുകളിൽ മഫ്തിയിൽ എത്തിയാണ് ഉദ്യോഗസ്ഥർ പണം വാങ്ങുന്നത്. ക്രിസ്മസ്, ദീപാവലി തുടങ്ങിയ മറ്റ് വിശേഷ ദിവസങ്ങളിലും വനംവകുപ്പ് ഉദ്യോഗസ്ഥർ പിരിവ് നടത്താറുണ്ടെന്നും പരാതിയുണ്ട്.

അയ്യപ്പൻകോവിൽ, കുമളി, നെടുങ്കണ്ടം മേഖലകളിലെ ഉദ്യോഗസ്ഥർക്ക് എതിരെയാണ് പരാതി.വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അനുവാദത്തോടെയാണ് പണപ്പിരിവെന്നും അക്ഷേപം ഉണ്ട്. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് കർഷകരുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moneyforest departmentcardamom farmers
News Summary - Complaint that forest department officials are illegally collecting money from cardamom farmers
Next Story