Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നേമത്ത് ബി.ജെ.പി ദുരൂഹമായി പെട്ടി ഇറക്കിയെന്ന് പരാതി; പണമൊഴുക്കുന്നുവെന്ന് മന്ത്രി ജി.ആർ അനിലും

text_fields
bookmark_border
നേമത്ത് ബി.ജെ.പി ദുരൂഹമായി പെട്ടി ഇറക്കിയെന്ന് പരാതി; പണമൊഴുക്കുന്നുവെന്ന് മന്ത്രി ജി.ആർ അനിലും
cancel

തിരുവനന്തപുരം: നേമം മണ്ഡലത്തിൽ ബി.ജെ.പി ദുരൂഹ സാഹചര്യത്തിൽ പെട്ടികൾ എത്തിച്ചെന്ന ആരോപണവുമായി എൽ.ഡി.എഫ്. റെയിൽവേ പാഴ്സൽ വഴി എത്തിയ നാല് പെട്ടികൾ കാറിൽ കയറ്റി നേമത്തേക്ക് കടത്തിയെന്നാണ് വി. ശിവൻകുട്ടിയുടെ പരാതി. വാഹനത്തിന്‍റെ നമ്പർ സഹിതം തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും ഇന്ന് പരാതി നൽകും. മണ്ഡലത്തിന് പുറത്തുനിന്നുള്ള നിരവധി വാഹനങ്ങൾ നേമത്ത് കേന്ദ്രീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, നെടുമങ്ങാട് മണ്ഡലത്തിൽ ബി.ജെ.പി വൻതോതിൽ പണമൊഴുക്കുകയാണെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി മന്ത്രി ജി.ആർ അനിൽ കുറ്റപ്പെടുത്തി. ഒരു രാഷ്ട്രീയ പാർട്ടിക്ക് ഇത്രയും പണം എവിടെനിന്നാണ് ലഭിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കുന്നില്ല.

കേന്ദ്ര സ്വാധീനം ഉപയോഗിച്ച് വോട്ട് വിലയ്ക്കെടുക്കാനാണ് ബി.ജെ.പി നീക്കം. ഒരു മന്ത്രിയായ തനിക്ക് പോലും സാധിക്കാത്ത വിധത്തിലുള്ള പണക്കൊഴുപ്പാണ് പ്രചാരണത്തിൽ കാണുന്നതെന്നും കമ്മീഷൻ ബി.ജെ.പിക്കൊപ്പം നിൽക്കുകയാണെന്നും മന്ത്രി മാധ‍്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് എൽ.ഡി.എഫ് തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Complaint that BJP mysteriously dropped the box in Nemom; Minister GR Anil also says that money is flowing
Next Story